ത​മി​ഴ് ന​ട​ൻ വി​ജ​യ്‌യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, June 25, 2021 12:33 AM IST
കൊ​ല്ല​ങ്കോ​ട് : ത​മി​ഴ്ന​ട​ൻ വി​ജ​യു​ടെ 47-ാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദ​ള​പ​തി ഇ​ദ​യം കൊ​ല്ല​ങ്കോ​ട് ഫാ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ത്യ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്രേ​മ​ല​ത അ​സി.​സെ​ക്ര​ട്ട​റി വി​ജി​ൽ വി.​മോ​ഹ​ൻ, മ​റ്റും ദ​ള​പ​തി ഇ​ദ​യം അം​ഗ​ങ്ങ​ളാ​യ സു​ജി ശ്രീ​ജി​ത്ത്, അ​ശ്വി​ൻ, കി​ര​ണ്‍, മ​ണി, വി​ശാ​ഖ്, സി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കൊ​ല്ല​ങ്കോ​ട് ഡി​സി​സി​യി​ലേ​ക്ക് 10000 രൂ​പ വി​ല​യി​ൽ ഓ​ക്സി​മീ​റ്റ​ർ, സ​ർ​ജി​ക്ക​ൽ എ​ക്യു​പ്മെ​ന്‍റ്, വി​ദ്യാ​ർ​ത്ഥി​യ്ക്ക് പ​ഠ​ന​ത്തി​നാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍, പ​റ​ത്തോ​ട്, മാ​ത്തൂ​ർ, പ​യ്യ​ലൂ​ർ, ചാ​ത്ത​ന്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് ഹാ​സ്യ​താ​രം വി​വേ​കി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം പ​ഞ്ചാ​യ​ത്തി​ലും പോ​സ്റ്റാ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ന്ന വൃ​ക്ഷ തൈ ​ന​ട​ലി​ൽ വി​ജ​യ് ആ​രാ​ധ​ക​ർ​ക്കൊ​പ്പം നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.