മുന്നണി പോരാളികളെ ആ​ദ​രി​ച്ചു
Friday, June 25, 2021 12:33 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി കാ​ല​ത്ത് പ​ക​ച്ച് നി​ൽ​ക്കാ​തെ ധീ​ര​ത​യോ​ടെ സ​മൂ​ഹ​ത്തി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ച മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും കോ​വി​ഡ് വ​ന്ന് മ​രി​ച്ച​വ​രെ അ​ട​ക്കം ചെ​യ്യാ​ൻ ശ്മ​ശാ​ന​ങ്ങ​ളി​ലും പ​ള്ളി​കാ​ട്ടി​ലും പ​ണി​യെ​ടു​ത്ത​വ​ർ​ക്കു​മു​ള്ള ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ജ​ന​സേ​വ​ക​രു​ടെ സ​മ്മേ​ള​ന​മാ​യി മാ​റി. എം​ബി​ടി നന്മ ​ഫൗ​ണ്ടേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യും ബേ​ക്ക​റി അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നൊ​രുക്കി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘ​ാടനം നി​ർ​വഹി​ച്ചു. ഡോ.​ര​മാ​ദേ​വി (ജി​ല്ലാ ഹോ​സ്പ്പി​റ്റ​ൽ സൂ​പ്ര​ണ്ട്), ഡോ.​ജോ​തി​മ​ണി (സി​എ​ഫ്എ​ൽ​ടി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ) അ​ജി​ത് (ഇ​എം​ഇ മാ​നേ​ജ​ർ) മെ​ൽ​ബി​ൻ ജോ​ർ​ജ് (ഇ​എം​ഇ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ (കൊ​റോ​ണ)) തു​ട​ങ്ങി​യ​വ​രെ പൊ​ന്ന​ട​യ​ണി​യി​ച്ച് മൊ​മെ​ന്‍റൊ ന​ല്കി ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു​മോ​ൾ,ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി ജോ​ണി, എം​ബി​ടി നന്മ ​ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബേ​ക്ക​റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ൾ ന​ല്കി ആ​ദ​രി​ച്ചു. പ​രി​പാ​ടി​യി​ൽ എം​ബി​ടി നന്മ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ട്ട.​ഡി​വൈ​എ​സ്പി വി.​എ​സ്.​മു​ഹ​മ്മ​ദ് കാ​സിം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ക്ക​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ കെ.​പി. സ്വാ​ഗ​ത​വും നന്മ ​ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ലു​ഖ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.