പു​തി​യ ശ​ന്പ​ളം വൈ​കു​ന്നു; ഹ​യ​ർ സെ​ക്ക​ൻഡറി അ​ധ്യാ​പ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, June 25, 2021 12:31 AM IST
പാ​ല​ക്കാ​ട്: മ​ല​പ്പു​റം റീ​ജി​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പു​തി​യ ശ​ന്പ​ളം അ​നു​വ​ദി​ച്ചു ന​ല്കു​ന്ന​തി​ലു​ള്ള മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ എ​യ്ഡ​ഡ് ടീ​ച്ചേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി റീ​ജി​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കും ഡി​ജി​ഇ​ക്കും രേ​ഖാ​മൂ​ലം പ​രാ​തി ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.
പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​യി​ലെ മി​ക്ക എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് നാ​ളി​തു​വ​രെ​യാ​യി പു​തി​യ ശ​ന്പ​ളം ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​ൻ​ക്രി​മെ​ന്‍റ് അ​രി​യ​റു​ക​ളും ഗ​സ്റ്റ് സാ​ല​റി, ഗ്രേ​ഡ് അ​രി​യ​ർ അ​പ്രൂ​വ​ല​ട​ക്ക​മു​ള്ള ഗൗ​ര​വ​മു​ള്ള പ​ല കാ​ര്യ​ങ്ങ​ളും മു​ന്നോ​ട്ട് നീ​ങ്ങു​ന്നി​ല്ല.
മ​ല​പ്പു​റം റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ സെ​ഷ​നു​ക​ൾ പ​ല ഫ​യ​ലു​ക​ളും ക​ണ്ട​താ​യി​പ്പോ​ലും ന​ടി​ക്കു​ന്നി​ല്ല എ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ നി​ന്നും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കേ​ണ്ട എ​ൻ​ആ​ർ​എ പോ​ലെ​യു​ള്ള ലോ​ണു​ക​ൾ​ക്ക് 6 മു​ത​ൽ 10 മാ​സം വ​രെ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്നു എ​ന്ന​ത് കൊ​റോ​ണ​ക്കാ​ല​ത്തും ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​നീ​തി​യാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ ചൂ​ണ്ടി കാ​ണി​ക്കു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി ഗ​സ്റ്റ് ആ​യി ജോ​ലി ചെ​യ്ത അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ളം ഇ​നി​യും പ​ല​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ല. സ​ർ​വ്വീ​സ് സം​ബ​ന്ധ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കാ​ൻ പോ​ലും ക്ല​ർ​ക്കു​മാ​ർ കൂ​ട്ടാ​ക്കാ​റി​ല്ല. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ളു​മാ​യെ​ത്തു​ന്ന സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​രെ​പ്പോ​ലും ക​ടു​ത്ത അ​വ​ജ്ഞ​യോ​ടെ​യാ​ണ് ഈ ​ഓ​ഫീ​സി​ലു​ള്ള​വ​ർ നോ​ക്കി​ക്കാ​ണു​ന്ന​ത്. മ​ല​പ്പു​റ​ത്തേ​യ്ക്കും തി​രി​ച്ചു​മാ​യി മു​ന്നൂ​റി​ല​ധി​കം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് പ​ല ത​വ​ണ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും നി​സാ​ര കാ​ര്യ​ങ്ങ​ളാ​ൽ നി​രാ​ക​രി​ക്ക​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യി പ്രി​ൻ​സി​പ്പ​ൽ​മാ​ര​ട​ക്കം മ​ട​ങ്ങു​ന്ന​ത് ഇ​വി​ടെ നി​ത്യേ​ന​യു​ള്ള കാ​ഴ്ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്.
മ​ല​പ്പു​റം ആ​ർ​ഡി​ഡി ഓ​ഫീ​സി​നു കീ​ഴി​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പേ ​റി​വി​ഷ​ന​ട​ക്ക​മു​ള്ള 500 ഓ​ളം ഫ​യ​ലു​ക​ളും തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ന്നുണ്ട്. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന പി​എ​ഫ് ലോ​ണ്‍ അ​പേ​ക്ഷ​ക​ൾ​ക്കൊ​ക്കെ പു​റ​മെ​യാ​ണി​ത്. പു​തി​യ ശ​ന്പ​ളം ല​ഭി​ക്കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഡി ​സെ​ക്ഷ​നി​ൽ ആ​ളി​ല്ല​ാതാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പു​തി​യ ആ​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.
ആ​ർ​ഡി​ഡി ഓ​ഫീ​സു​ക​ളു​ടെ അ​നാ​നാ​സ്ഥ​യ്ക്കെ​തി​രെ തു​ട​ർ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ണ്‍​വെ​ൻ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ടി.​വ​ർ​ഗ്ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​കേ​ഷ് കു​മാ​ർ, വി.​വി​നോ​ദ്, ഐ.​എം.​സാ​ജി​ദ്, കെ.​എം.​ര​ണ്‍​ധീ​ർ സു​നി​ൽ ബാ​നു, പി.​ഹ​രി​കൃ​ഷ്ണ​ൻ, ബി​ബി​ത, ഗീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.