വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കാ​ത്ത് മ​ഴ​ക്കാ​ല കാ​ഴ്ച​ക​ൾ
Thursday, June 24, 2021 12:46 AM IST
മം​ഗ​ലം​ഡാം: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​ഴ​ക്കാ​ല​ത്തെ സു​ന്ദ​ര​മാ​യ കാ​ന​ന കാ​ഴ്ച​ക​ൾ കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കാ​കു​ന്നി​ല്ല. പ്ര​കൃ​തി വി​രു​ന്നൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്പോ​ഴും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ത്തി​പ്പെ​ടാ​നാ​കാ​തെ എ​വി​ടെ​യും ശ്മ​ശാ​ന മൂ​ക​ത​യാ​ണ്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ഏ​താ​നും ദി​വ​സം മ​ഴ പെ​യ്ത​പ്പോ​ൾ ത​ന്നെ വ​നാ​ന്ത​ര​ങ്ങ​ളി​ൽ നീ​രൊ​ഴു​ക്കു​ക​ൾ സ​ജീ​വ​മാ​യി.
മേ​യ് മാ​സ​ത്തി​ൽ ത​ന്നെ ന​ല്ല വേ​ന​ൽ​മ​ഴ ല​ഭി​ച്ച​പ്പോ​ൾ മ​ണ്ണി​ലെ​വി​ടെ​യും ന​ന​വ് ഇ​റ​ങ്ങി​യി​രു​ന്നു. ഇ​തി​നാ​ൽ കാ​ല​വ​ർ​ഷ​ത്തി​ലെ കു​റ​ഞ്ഞ മ​ഴ​യി​ൽ മ​ല​യോ​ര​ങ്ങ​ളി​ലെ വെ​ള്ള​ചാ​ലു​ക​ൾ വെ​ള്ള​പ​ട്ട​ണി​ഞ്ഞു. ക​ട​പ്പാ​റ​യി​ൽ നി​ന്നും വ​ന​ത്തി​നു​ള്ളി​ലു​ള്ള ത​ളി​ക ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്താ​ൽ ഇ​ത്ത​രം മോ​ഹി​പ്പി​ക്കു​ന്ന ജ​ല​പാ​ത​ങ്ങ​ൾ കാ​ണാ​നാ​കും.
ഇ​തി​ൽ ഏ​റേ മ​നോ​ഹ​രം ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം ത​ന്നെ​യാ​ണ്. നൂ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് ഇ​വി​ടെ വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത്. ക​രി​ന്പാ​റ​ക​ളി​ൽ ത​ട്ടി ചി​ത​റി നു​ര​ഞ്ഞും പ​ത​ഞ്ഞും ത​ണു​ത്തു​റ​ഞ്ഞ വെ​ള്ളം ആ​ഴ​ങ്ങ​ളി​ലേ​ക്ക് വീ​ഴു​ന്ന കാ​ഴ്ച വ​ർ​ണ്ണി​ക്കാ​നാ​കി​ല്ല. ആ ​അ​പൂ​ർ​വ്വ വി​രു​ന്ന് തൊ​ട്ട​ടു​ത്ത് നി​ന്ന് ആ​സ്വ​ദി​ക്കു​ക ത​ന്നെ വേ​ണം.
വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ​ത്താ​നു​ള്ള ക്ലേ​ശ​ക​ര​മാ​യ യാ​ത്ര​യും ക്ഷീ​ണ​വും വി​സ്മ​യ കാ​ഴ്ച​യു​ടെ സ​മൃ​ദ്ധി​യി​ൽ നി​മി​ഷാ​ർ​ധം കൊ​ണ്ട് മ​റ​ക്കും. മം​ഗ​ലം ഡാ​മി​ൽ നി​ന്നും 13 കി​ലോ​മീ​റ്റ​ർ മാ​റി ക​ട​പ്പാ​റ​ക്ക​ടു​ത്താ​ണ് പ്ര​കൃ​തി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം.​
മൂ​ന്ന് കാ​ട്ടു​ചോ​ല​ക​ൾ സം​ഗ​മി​ക്കു​ന്ന തി​പ്പി​ലി​ക്ക​യം ക​ഴി​ഞ്ഞാ​ണ് ഈ ​ജ​ല​പാ​ത​മു​ള്ള​ത്. ഏ​ത് കൊ​ടും​വേ​ന​ലി​ലും വെ​ള്ളം വ​റ്റാ​ത്ത ആ​ഴ​ങ്ങ​ളു​ടെ അ​ന​ന്ത​ത​യു​ള്ള ജ​ലാ​ശ​യ​മാ​ണി​ത്. ചു​റ്റും പാ​റ​ക്കൂ​ട്ട​ങ്ങ​ൾ കൊ​ണ്ട് മ​തി​ൽ തീ​ർ​ത്ത നി​ല​യി​ലാ​ണ് ഈ ​ക​യം. ഇ​തി​ൽ ഇ​റ​ങ്ങു​ന്ന​തു ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ്.
ഇ​വി​ടെ നി​ന്നും കു​റ​ച്ച് കൂ​ടി മു​ന്നോ​ട്ട് പോ​യി വ​ല​ത് ഭാ​ഗ​ത്താ​ണ് വെ​ള്ള​ച്ചാ​ട്ടം. ഇ​വി​ടു​ത്തെ കാ​ട്ടു​ചോ​ല​ക​ളി​ലെ​ല്ലാം ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്. പോ​ത്തം തോ​ടി​നു മു​ക​ളി​ലു​ള്ള വെ​ള്ള​ച്ചാ​ട്ട​വും മ​നോ​ഹ​ര​മാ​ണ്.