വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും
Thursday, June 24, 2021 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ർ) കു​റ​വ് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം. ഇ​തി​നാ​ൽ മ​റ്റു നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച കൂ​ടി തു​ട​രും. കി​ഴ​ക്ക​ഞ്ചേ​രി ,ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടി​പി​ആ​ർ 24 ശ​ത​മാ​ന​ത്തി​ലും കൂ​ടു​ത​ലാ​യ​തി​നാ​ൽ ഡി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ന് മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടി​പി​ആ​ർ നി​ര​ക്കു​ക​ൾ ഇ​ങ്ങ​നെ വ​ട​ക്ക​ഞ്ചേ​രി 16.9%, വ​ണ്ടാ​ഴി 10%, കി​ഴ​ക്ക​ഞ്ചേ​രി 24.2%, പു​തു​ക്കോ​ട് 17.4%, ക​ണ്ണ​ന്പ്ര 24.2%. വ​ണ്ടാ​ഴി ബി ​കാ​റ്റ​ഗ​റി​യി​ലും വ​ട​ക്ക​ഞ്ചേ​രി ,പു​തു​ക്കോ​ട് സി ​കാ​റ്റ​ഗ​റി​യി​ലു​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വി​ലാ​ണ് വ​ട​ക്ക​ഞ്ചേ​രി സി ​കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റി​യ​ത്. 16 % ത്തി​ൽ നി​ന്നി​രു​ന്നെ​ങ്കി​ൽ ബി ​കാ​റ്റ​ഗ​റി​യി​ലേ​ക്ക് താ​ഴ്ന്ന് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ല​ഭി​ക്കു​മാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​ന്ന​ലെ 356 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ളു. എ​ന്നാ​ൽ ഈ ​കു​റ​ഞ്ഞ ടി​പി​ആ​ർ അ​ടു​ത്ത ആ​ഴ്ച​യി​ലെ ക​ണ​ക്കി​ലെ​ടു​ക്കും. വ​ട​ക്ക​ഞ്ചേ​രി​യി​ൽ വ്യാ​പ​ന​മി​ല്ലാ​ത്ത​തി​നാ​ൽ അ​നൗ​ദ്യോ​ഗി​ക ഇ​ള​വു​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്. ടി​പി​ആ​ർ 16% വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. മേ​ഖ​ല​യി​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മെ ഈ ​ഇ​ള​വു​ക​ൾ ല​ഭി​ക്കു. അ​തും ഒ​രു സ​മ​യം 15 പേ​രെ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ച് ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്ത​ണം.