റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് വ​ള​ർ​ന്നു​താ​ഴു​ന്ന ആ​ൽ​വൃ​ക്ഷ വേ​രു​ക​ൾ മു​റി​ച്ചു​നീ​ക്ക​ണം
Thursday, June 24, 2021 12:44 AM IST
വ​ണ്ടി​ത്താ​വ​ളം: ചു​ള്ളി​പ്പെ​രു​ക്ക​മേ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യി 150 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള ആ​ൽ​വൃ​ക്ഷ വേ​രു​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ൽ വേ​രു​ക​ൾ ഇ​ടി​ച്ച് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​വു​ക​യാ​ണ്. രാ​ത്രി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും ആ​ൽ​വൃ​ക്ഷ വേ​രു​ക​ളി​ൽ ത​ട്ടു​ന്ന​തു.

വൃ​ക്ഷ​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്താ​യി നി​ര​വ​ധി വേ​രു​ക​ൾ മ​ണ്ണി​ൽ ഇ​റ​ങ്ങി ഇ​പ്പോ​ൾ വ​ള​ർ​ന്നു വ​ലു​താ​യി​ട്ടു​ണ്ട്. തെ​ക്കു​ഭാ​ഗം മീ​നാ​ക്ഷി​പു​രം കൊ​ടു​വാ​യൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​ണ്. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്ക് യാ​ത്ര വാ​ഹ​ന​ങ്ങ​ളെ കൂടാ​തെ നി​ര​വ​ധി ച​ര​ക്കു ലോ​റി​ക​ളും പ​തി​വാ​യി സ​ഞ്ചാ​രി​ക്കാ​റു​ണ്ട്. വേ​രു​ക​ൾ താ​ഴോ​ട്ടു കൂ​ടു​ത​ലാ​യി വ​ള​ർ​ന്നു വ​രു​ന്ന​തി​നാ​ൽ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ളും വ​ട​ക്കു​ഭാ​ഗ​ത്തു കൂ​ടി​യാ​ണ് സ​ഞ്ചാ​രം. വി​നോ​ദ സ​ഞ്ചാ​രി​ക​ളും മ​റ്റു​വ​ഴി യാ​ത്ര​ക്കാ​രും വാ​ഹ​നം നി​ർ​ത്തി മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്താ​റു​മു​ണ്ട്. റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന വേ​രു​ക​ൾ ശു​ചീ​ക​രി​ച്ച് ആ​ൽ​വൃ​ക്ഷം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​കൃ​തി​സ്നേ​ഹി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. താ​ലൂ​ക്കി​ൽ ത​ന്നെ ഉ​യ​രം കൂ​ടി​യ ആ​ൽ​വൃ​ക്ഷ​മാ​ണ് ചു​ള്ളി​പ്പെ​രു​ക്ക മേ​ട്ടി​ലു​ള്ള​ത്. ആ​ൽ​വൃ​ക്ഷ​ത്തി​ന് ചു​റ്റു​മ​തി​ൽ നി​ർ​മ്മി​ച്ച് സ​മീ​പ​ത്ത് കോ​ണ്‍​ക്രീ​റ്റ് ഇ​രി​പ്പി​ട​ങ്ങ​ളും നി​ർ​മ്മി​ച്ചാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് മ​ര​ച്ചു​വ​ട് വി​ശ്ര​മ​ത്തി​ന് ഉ​പ​ക​രി​ക്കുമെ​ന്നും ജ​നം പ​റ​യു​ന്നു.