ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക​ണം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
Wednesday, June 23, 2021 12:33 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് ബാ​ധി​തരു​ടെ ഇ​ട​യി​ലും സ​മൂ​ഹ​ത്തി​ലും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​ക​ര​മാ​ക​ണ​മെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ രൂ​പ​ത​ക​ൾ​ക്കാ​യി ദു​ബാ​യി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സ​മൂ​ഹം ന​ൽ​കി​യ പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ വി​ത​ര​ണം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ഡോ.​ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ജി​യോ ക​ട​വി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. പാ​ല​ക്കാ​ട് രൂ​പ​ത​യ്ക്കു​ള്ള പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട്, സെ​ക്ര​ട്ട​റി ചാ​ർ​ളി മാ​ത്യു, രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​ജോ അ​റ​യ്ക്ക​ൽ ഏ​റ്റു​വാ​ങ്ങി.