നെ​ല്ലി​യാ​ന്പ​തി പ്ര​ധാ​ന പാ​ത​യി​ൽ പ​ക​ൽ​സ​മ​യ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം
Wednesday, June 23, 2021 12:33 AM IST
നെന്മാ​റ: നെ​ല്ലി​യാ​ന്പ​തി നെന്മാറ റോ​ഡി​ൽ കാ​ട്ടാ​ന​ക​ളു​ടെ സു​ഖ സ​വാ​രി. കൊ​റോ​ണ നി​യ​ന്ത്ര​ണം മൂ​ലം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം അ​യ്യ​പ്പ​ൻ തി​ട്ടി​ന് സ​മീ​പം സ്ഥി​രം കാ​ഴ്ച​യാ​യി ഈ ​സം​ഘ​ത്തി​ലെ ഒ​രു പി​ടി​യാ​ന ര​ണ്ടു​മാ​സം മു​ന്പ് കൊ​ന്പ​ന്‍റെ കു​ത്തേ​റ്റ് പോ​ത്തു​പാ​റ എ​സ്റ്റേ​റ്റ് ചെ​ക്ക് ഡാ​മി​ൽ പ​രി​ക്കു​പ​റ്റി ച​രി​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​സം​ഘം കാ​ട്ടാ​ന​ക്കൂ​ട്ടം സ്ഥി​ര​മാ​യി ചെ​റു​നെ​ല്ലി മു​ത​ൽ കൈ​കാ​ട്ടി വ​രെ​യു​ള്ള റോ​ഡി​ൽ സ്ഥി​രം കാ​ഴ്ച​യാ​ണ്. ഇ​രു​ച​ക്ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷാ ക​ണ​ക്കി​ലെ​ടു​ത്ത് വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ൾ നാ​ലു​മ​ണി​ക്ക് മു​ന്പ് നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്ന് മ​ട​ങ്ങ​ണ​മെ​ന്ന് കൊ​റോ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു മു​ന്പ് വ​നം​വ​കു​പ്പ് പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കാ​റു​ണ്ട്.