വീ​ട് ത​ക​ർ​ത്ത് കാ​ട്ടാ​ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു
Wednesday, June 23, 2021 12:33 AM IST
നെന്മാറ: നെ​ല്ലി​യാ​ന്പ​തി​യി​ലെ എ​സ്റ്റേ​റ്റ് പാ​ടി​യി​ൽ സൂ​ക്ഷി​ച്ച ച​ക്ക​പ്പ​ഴം മ​ണം പി​ടി​ച്ച് കാ​ട്ടാ​ന എ​ത്തി. വീ​ട്ടു വാ​തി​ൽ ത​ക​ർ​ത്ത് വീ​ട്ടി​ൽ സൂ​ക്ഷി​ച്ച അ​രി​യും ഗോ​ത​ന്പും തി​ന്നു. കൂ​നം​പാ​ലം ഏ​ലം​സ്റ്റോ​ർ പാ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 3നാ​ണു ചി​ല്ലി​ക്കൊ​ന്പ​ൻ ത​നി​ച്ചെ​ത്തി​യ​ത്. പ​തി​വാ​യി കാ​ണാ​റു​ള്ള ആ​ന​യെ പ​ത്രോ​സി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ക​ണ്ട​തോ​ടെ ഭാ​ര്യ ജോ​സ്മി മ​റ്റു​ള്ള​വ​രെ അ​റി​യി​ച്ച ശേ​ഷം ച​ക്ക​പ്പ​ഴം പു​റ​ത്തു​കൊ​ണ്ടി​ട്ടു.
ഇ​ത് തി​ന്നു തീ​ർ​ത്ത ആ​ന വീ​ണ്ടും വീ​ട്ടി​ലെ​ത്തി വാ​തി​ൽ ത​ള്ളി​ത്തു​റ​ന്നു. വീ​ട്ടി​ലു​ള്ള ജോ​സ്മി​യും ര​ണ്ട് മ​ക്ക​ളും പി​ന്നി​ലു​ള്ള വാ​തി​ൽ വ​ഴി അ​യ​ൽ വീ​ടു​ക​ളി​ലേ​ക്കു പോ​യി. തു​ന്പി​ക്കൈ മാ​ത്രം ക​ട​ത്തി​യ കാ​ട്ടാ​ന ച​ക്ക​പ്പ​ഴം സൂ​ക്ഷി​ച്ച സ്ഥ​ല​ത്തെ മ​ണം പി​ടി​ച്ച് മു​ൻ​വ​ശ​ത്തെ മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​രി​യും ഗോ​ത​ന്പും എ​ടു​ത്തു തി​ന്നു. വാ​ത​ലി​ന്‍റെ കൊ​ളു​ത്തും വീ​ടി​നു മു​ന്നി​ലെ പൂ​ച്ച​ട്ടി​ക​ളും ഹെ​ൽ​മ​റ്റു​മെ​ല്ലാം ത​ക​ർ​ത്ത കാ​ട്ടാ​ന​യെ നെ​ല്ലി​യാ​ന്പ​തി വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രെ​ത്തി പ​ട​ക്കം​പൊ​ട്ടി​ച്ചു തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും രാ​ത്രി 7 വ​രെ പ​രി​സ​ര​ത്ത് ത​ന്നെ ത​ന്പ​ടി​ച്ചു നി​ന്നു.
രാ​ത്രി വീ​ണ്ടു​മെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ത​ൽ​ക്കാ​ലം ബ​ന്ധു​വീ​ട്ടി​ലേ​ക്കു മാ​റി​യ​താ​യി പ​ത്രോ​സ് പ​റ​ഞ്ഞു.