മ​രു​തി​പ്പാ​റ​യ്ക്കു സ​മീ​പം പു​ലി​യു​ടെ സാ​ന്നി​ധ്യം: നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി
Wednesday, June 23, 2021 12:28 AM IST
കൊ​ല്ല​ങ്കോ​ട് : നെന്മേനി മ​രു​തി​പ്പാ​റ​യ്ക്കു സ​മീ​പം സ്ത്രീ ​വീ​ണ്ടും പു​ലി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് വ​ന​പാ​ല​ക​ർ പട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഇ​ക്ക​ഴി​ഞ്ഞ 11ന് ​തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ട ആ​ടി​നെ പു​ലി പി​ടി​ച്ചു കൊ​ണ്ടു പോ​വു​ന്ന​ത് വീട്ടു​ട​മ​യാ​യ സ്ത്രീ ​ക​ണ്ടി​രു​ന്നു.
ചേ​കോ​ൽ, കൊ​ശ​വ​ൻ​കോ​ട്, മ​രു​തി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​ലി​യെ പേ​ടി​ച്ച് നാ​ട്ടു​കാ​ർ ഭ​യ​ത്തി​ലാ​ണ് ക​ഴി​ച്ചു കൂ​ട്ടു​ന്ന​ത്. പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി വ​ന​പാ​ല​ക​ർ ചേ​കോ​ൽ, കൊ​ശ​വ​ൻ കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ നേ​രം പു​ല​രു​വോ​ളം വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്നു​ണ്ട്.
കൂ​ടാ​തെ രാ​ത്രി ആ​ടു​ക​ളെ വീ​ട്ടി​ന​ക​ത്താ​ണ് സു​ര​ക്ഷി​ച്ചു വ​രു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലും വ​ന​പാ​ല​ക​ർ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പ​ട​ക്കം പൊ​ട്ടി​ക്കുന്നുണ്ട്. പു​ലി​യു​ടെ വി​ള​യാ​ട്ടം കാ​ണു​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് രാ​ത്രി​സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​നും വ​ന​പാ​ല​ക​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ നി​ല​യി​ൽ പു​ലി​ജ​ന വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന​കം സ്ഥ​ലം മാ​റി​പ്പോ​കാ​റു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്തു ആ​ടു​ക​ളും വ​ള​ർ​ത്തു​നാ​യ​ക​ളും കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ സ്ഥ​ല​ത്തു ത​ന്നെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം. നി​ല​വി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രിക്കു​ന്ന​തു മാ​റ്റി സ്ഥാ​പി​ക്കാ​നും വ​ന​പാ​ല​ക​ർ ആലോ​ചി​ച്ചു വ​രി​ക​യാ​ണ്.