പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ മ​ന്ത്രി സന്ദർശിച്ചു
Wednesday, June 23, 2021 12:28 AM IST
ചി​റ്റൂ​ർ: ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ചാ​ർ​ജ് ചെ​യ്ത 11 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​ർ വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി സ​ന്ദ​ർ​ശി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​താ​യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി, അ​സി.​എ​ൻ​ജി​നി​യ​ർ ജി.​വേ​ണു​ഗോ​പാ​ലി​നു നി​ർ​ദേ​ശം ന​ൽ​കി. സ്ഥ​ല​ത്ത് നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ വോ​ൾ​ട്ടേ​ജ് ക്ഷാ​മം ഉ​ണ്ടാ​യ​തി​നാ​ൽ പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​ത്.
പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു മോ​ട്ടോ​റു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും ട്രാ​ൻ​സ്മ​ർ കു​ടു​ത​ൽ ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ട്. ചി​റ്റൂ​ർ 66 കെ​വി സ്റ്റേ​ഷ​നി​ൽ നി​ന്നും പ​ട്ട​ഞ്ചേ​രി 11 കെ​വി ലൈ​നു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ട്രാ​ൻ​സ്ഫോ​ർ ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് അ​ല​യാ​റി​ൽ റോ​ഡ് വ​ക്ക​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​നാ​യ​ത്.