ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ അ​ന​ധികൃ​ത താ​മ​സ​ക്ക​ാരെ ഒ​ഴി​പ്പി​ക്ക​ണം
Wednesday, June 23, 2021 12:28 AM IST
പാ​ല​ക്കാ​ട് : ന​ഗ​ര​സ​ഭ​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ അ​ന​ധീ​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ച്ച് ചു​റ്റും ക​ന്പി​വേ​ലി കെ​ട്ടി സു​ര​ക്ഷ ഒ​രു​ക്കു​ക​യും അ​ധി​ക്ര​മി​ച്ചു ക​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​തി​ന​ഞ്ചാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റോ​ളം പേ​രാ​ണ് ഇ​വി​ടെ അ​ന​ധീ​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​ത്. മ​ദ്യ​പാ​ന​വും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​താ​യി സ​മി​തി ആ​രോ​പി​ക്കു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​സ​ര​ത്തെ പ​റ​ന്പു​ക​ളെ​യും പൊ​തു പൈ​പ്പു​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​വാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി മു​പ്പ​ത്തി​യ​ഞ്ചു കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ടാ​യ​താ​യും വി​ക​സ​ന സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ടി.​ശ​ശി​കു​മാ​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കു​ക​യും ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് മ​റു​പ​ടി ല​ഭി​ച്ച​താ​യും ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.