യൂത്ത് കെയർ അടുക്കളയെ അഭിനന്ദിച്ച് എംഎൽഎ
Tuesday, June 22, 2021 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി കോ​-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന യൂ​ത്ത് കെ​യ​ർ സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ സ​മാ​പ​ന ദി​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച് മു​ൻ എം​എ​ൽ​എ വി.​ടി ബ​ൽ​റാം.

ക​ഴി​ഞ്ഞ മു​പ്പ​ത്തി​യൊ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലും മ​രു​ന്ന് വി​ത​ര​ണ​ത്തി​ലും നി​ർ​ധ​ന​രാ​യ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ആ​ശ്രി​ത​ർ​ക്കും കി​ട​പ്പി​ലാ​യ മ​റ്റു രോ​ഗി​ക​ൾ​ക്കു​മാ​യി ഭ​ക്ഷ​ണ പൊ​തി​ക​ൾ ന​ൽ​കി വ​ന്നി​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​ത്ത് കെ​യ​ർ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നാ​ളി​തു​വ​രെ​യാ​യി 14429 ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ന​ട​ത്തി.

സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ സ​മാ​പ​ന ദി​ന​ത്തി​ൽ വി.​ടി.​ബ​ൽ​റാം ഭ​ക്ഷ​ണ പൊ​തി​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​വ​ട്ടു​പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കെ​യ​ർ കോ​ഡി​നേ​റ്റ​ർ ഇ​ല്ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക​ളം, ഗാ​ന്ധി ദ​ർ​ശ​ൻ സ​മ​തി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ.​ന​ന്ദ​കു​മാ​ർ, വ​ട​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​ദാ​സ്, വ​ട​ക്ക​ഞ്ചേ​രി കോ​-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​മു​ത്തു, ദേ​വ​ദാ​സ്, ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, അ​ന്പി​ളി മോ​ഹ​ൻ​ദാ​സ്, യൂ​ത്ത് കെ​യ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് അ​ണ​ക്ക​പാ​റ, മു​ജീ​ബ് കാ​ര​യ​ൻ​കാ​ട്, വി.​എ​സ്.​ഷാ​ജ​ഹാ​ൻ, ശാ​ലി​നി ആ​യ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.