ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ടിവി​റ്റി പ​ര​മാ​വ​ധി വ്യാ​പി​പ്പി​ക്കും
Tuesday, June 22, 2021 12:37 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം സു​താ​ര്യ​മാ​ക്കു​ന്ന​തി​ന് ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി പ​ര​മാ​വ​ധി വ്യാ​പി​പ്പി​ക്കു​വാ​ൻ അ​ഗ​ളി​യി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബി​എ​സ്എ​ൻ​എ​ൽ, ബി​ബി​എ​ൻ​എ​ൽ, ജി​യോ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും പ​ര​മാ​വ​ധി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ച​പ്ര​കാ​രം സ​ബ് ക​ള​ക്ട​ർ ശി​ഖ അ​ഗ​ളി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എം​പി വി.​കെ ശ്രീ​ക​ണ്ഠ​ൻ, ബി​എ​സ്എ​ൻ​എ​ൽ ഡി​ജി​എം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അം​ബി​ക, ജ്യോ​തി അ​നി​ൽ​കു​മാ​ർ, രാ​മ​മൂ​ർ​ത്തി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രാ​ദേ​ശി​ക നെ​റ്റ് വർ​ക്ക് കേ​ബി​ൾ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ര​മാ​വ​ധി ഇ​ന്‍റ​ർ​നെ​റ്റ് നെ​റ്റ് വ​ർ​ക്ക് ക​ണ​ക്റ്റി​വി​റ്റി അ​ട്ട​പ്പാ​ടി​യി​ലു​ട​നീ​ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.