മൊ​ബൈ​ൽ ട​വ​റു​ക​ൾ വേ​ണം, എം​പി​ക്കു ക​ത്ത് ന​ൽ​കി
Tuesday, June 22, 2021 12:37 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ പ്ര​ദേ​ശ​ത്ത് മൊ​ബൈ​ൽ ട​വ​ർ സി​ഗ്ന​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം മു​ട​ങ്ങു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി കൂ​ടു​ത​ൽ മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ഷാ​ജു വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി​ക്ക് ക​ത്തു​ന​ൽ​കി.
മൂ​ല​ഗം​ഗ​ൽ,വെ​ള്ള​കു​ളം, വീ​ര​ക്ക​ൽ​മേ​ട്, വെ​ച്ച​പ്പ​തി, ഉൗ​ത്തു​കു​ഴി, കോ​ഴി​ക്കൂ​ടം, മാ​റ​നാ​ട്ടി, വെ​ങ്ക​ക്ക​ട​വ്, കു​റ​വ​ൻ​പാ​ടി, പു​ലി​യ​റ, കോ​ട്ട​മ​ല, ചു​ണ്ട​കു​ളം, കാ​വി​ല​മേ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ബൈ​ൽ സി​ഗ്ന​ൽ ല​ഭ്യ​മ​ല്ല. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി കൂ​ടു​ത​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യും മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ൻ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.