ക​ള​ഞ്ഞു കി​ട്ടി​യ പ​ണം ഉ​ട​മ​ക്ക് ന​ൽ​കി വ​ട​ക്ക​ഞ്ചേ​രി സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം
Tuesday, June 22, 2021 12:37 AM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​ടു​കൂ​രി​ൽ നി​ന്നും വ​ട​ക്ക​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്നി​രു​ന്ന ബാ​പ്പൂ​ട്ടി എ​ന്ന​യാ​ളു​ടെ 9500 രൂ​പ​യാ​ണ് യാ​ത്രാ​മ​ധ്യേ ന​ഷ്ട​മാ​യ​ത്.​വ​ട​ക്ക​ഞ്ചേ​രി​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് വാ​ർ​ഡ​നും വ​ള​യ​ലി​ൽ ല​ക്ഷ്മി ട​യ​ർ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന കൃ​ഷ്ണ​കു​മാ​റി​നാ​ണ് (സു​ര) പ​ണം റോ​ഡ​രി​കി​ൽ നി​ന്നും ല​ഭി​ച്ച​ത്. പ​ണം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ചു.
ഉ​ച്ച​ക്ക് ബാ​പ്പൂ​ട്ടി പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ ന​ഷ്ട്ട​പ്പെ​ട്ട പ​ണം സ്റ്റേ​ഷ​നി​ൽ ഭ​ദ്ര​മാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന​റി​യു​ന്ന​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ വെ​ച്ച് ത​ന്നെ കൃ​ഷ്ണ​കു​മാ​ർ പ​ണം ഉ​ട​മ​ക്ക് കൈ​മാ​റി.

ച​ക്ര​സ്തം​ഭ​ന സ​മ​രം പ​ല​യി​ട​ത്തും
ജ​ന​ക്കൂട്ട​മാ​യി മാ​റി

വ​ട​ക്ക​ഞ്ചേ​രി : ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി സം​ഘ​ടി​പ്പി​ച്ച ച​ക്ര​സ്തം​ഭ​ന സ​മ​രം പ​ല​യി​ട​ത്തും ജ​ന​കൂ​ട്ട​മാ​യി മാ​റി. കാ​ൽ മ​ണി​ക്കൂ​ർ സ​മ​യം വാ​ഹ​ന​ങ്ങ​ളെ​ല്ലാം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട​തോ​ടെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം മ​റ​ന്നു​ള്ള ജ​നതി​ര​ക്കാ​യി​രു​ന്നു.
വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ന​ട​ത്തി​യ സ​മ​രം എ​ഐ​ടി​യു​സി ചു​മ​ട്ടു തൊ​ഴി​ലാ​ളി യു​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​വി.​അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു​വി​ലെ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ ഇ​സ്മാ​യി​ൽ സ്വാ​ഗ​ത​വും സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.