ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ധ​ന​സ​ഹാ​യ വി​ത​ര​ണം
Monday, June 21, 2021 12:32 AM IST
പാലക്കാട്: ​കോ​വി​ഡ് ബാ​ധി​ച്ച് പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്കു​ള്ള സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​നം ഇന്നു രാ​വി​ലെ 10:30 ന് ​നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും. പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​യാ​വും. മ​ര​ണ​പ്പെ​ട്ട ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ് മ​ണി നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട 530 ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ഹാ​യ​മാ​ണ് ന​ൽ​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ക്ഷീ​ര​സം​ഘ​ത്തി​ൽ പാ​ൽ ന​ൽ​കാ​ൻ ക​ഴി​യാ​തെ സാ​ന്പ​ത്തി​ക ന​ഷ്ടം നേ​രി​ട്ട ക്ഷീ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 100 കി​ലോ​ഗ്രാം (2 ബാ​ഗ്) കാ​ലി​ത്തീ​റ്റ വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കും.