തു​പ്പ​നാ​ട്ടില്‌ റോ​ഡി​ന്‍റെ വശം ഇ​ടി​ഞ്ഞു: ഒ​ഴി​വാ​യ​തു ദു​ര​ന്തം
Saturday, June 19, 2021 12:44 AM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ തു​പ്പ​നാ​ട് റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു താ​ണു. ഒ​ഴി​വാ​യ​തു വ​ൻ ദു​ര​ന്തം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് 20 അ​ടി​യോ​ളം നീ​ള​ത്തി​ലും 15അ​ടി​യോ​ളം താ​ഴ്ച്ച​യി​ലും ടാ​റ​ട​ക്കം റോ​ഡ് ഇ​ടി​ഞ്ഞു താ​ണ​ത്. റോ​ഡ് ഇ​ടി​ഞ്ഞു വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വ​ണ്ടി​ക്കാ​ർ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.​

ജ​ല​സേ​ച​ന പൈ​പ്പു​ക​ളും പൊ​ട്ടി ത​ക​ർ​ന്നി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ പ​കു​തി​ഭാ​ഗ​ത്തോ​ളം ഇ​ടി​ഞ്ഞു​വീ​ണു നി​ൽ​ക്കു​ക​യാ​ണ്. സൈ​ഡി​ൽ വി​ള്ള​ലു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.​പൊ​തു വി​ത​ര​ണ പൈ​പ്പു​ക​ൾ ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ജ​ല​വി​ത​ര​ണ​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന്‍റെ ഒ​രു സൈ​ഡി​ലൂ​ടെ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​വൂ.

തു​പ്പ​നാ​ട് പാ​ല​ത്തോ​ടു ചേ​ർ​ന്നാ​ണ് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. വ​ള​വും പാ​ല​വും റോ​ഡി​ന്‍റെ വീ​തി​കു​റ​വും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു.

ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളൂം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് ഭാ​ര വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ പാ​ത ആ​യ​തി​നാ​ൽ റോ​ഡ് ന​ന്നാ​ക്കി എ​ത്ര​യും വേ​ഗം ഗ​താ​ഗ​തം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞ സ്ഥ​ലം ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​എ​ക്സ്ഇ ഷ​രീ​ഫ് സ​ന്ദ​ർ​ശി​ച്ചു. റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗം മ​ണ്ണും, ക​ല്ലു​മി​ട്ട് കെ​ട്ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വാ​ട്ട​ർ അ​തോ​റി​റ്റി ഓ​വ​ർ​സി​യ​ർ ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ലാ​യ​ത് ഉ​ട​ൻ പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു.