കാ​വി ധ​രി​ച്ച തി​രു​വ​ള്ളു​വ​രു​ടെ ചി​ത്രം നീ​ക്കംചെ​യ്തു
Saturday, June 19, 2021 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ കാ​വി ധ​രി​ച്ച തി​രു​വ​ള്ളു​വ​രു​ടെ ചി​ത്രം നീ​ക്കം ചെ​യ്തു. സ​ർ​വ്വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യി​ൽ വെ​ച്ചി​രു​ന്ന ചി​ത്ര​മാ​ണ് നീ​ക്കം ചെ​യ്ത​ത്. തി​രു​വ​ള്ളു​വ​രു​ടെ ചി​ത്ര​ത്തെ മ​ത​പ​ര​മാ​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് മാ​ർ​ക്സി​സ്റ്റ് ക​മ്മ്യൂ​ണി​സ്റ്റ്, ത​ന്തെ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് കാ​വി ധ​രി​പ്പി​ച്ച തി​രു​വ​ള്ളു​വ​രു​ടെ ചി​ത്രം ലൈ​ബ്ര​റി​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത്.

എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി

കോ​യ​ന്പ​ത്തൂ​ർ: സി​ങ്കാ​ന​ല്ലൂ​ർ എം​എ​ൽ​എ ജ​യ​റാം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞു. വ​ര​ദ​രാ​ജ​പു​രം നീ​ലി​ക്കോ​ണാം പാ​ള​യം, സി​ങ്കാ​ന​ല്ലൂ​ർ ഹൗ​സിം​ഗ് യൂ​ണി​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യ തെ​രു​വ് വി​ള​ക്ക്, കു​ടി​വെ​ള്ളം, തു​ട​ങ്ങി​യ​വ ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച​റി​ഞ്ഞ അ​ദേ​ഹം, ഇ​വ കൃ​ത്യ​മാ​യി ല​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും, അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് സി​ങ്കാ​ന​ല്ലൂ​ർ ഹൗ​സിം​ഗ് യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് താ​മ​സ​ക്കാ​രോ​ട് ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.