അ​ന്പ​ല​പ്പാ​റ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Saturday, June 19, 2021 12:41 AM IST
ഒ​റ്റ​പ്പാ​ലം: അ​ന്പ​ല​പ്പാ​റ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ​മാ​ണ് അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ത്തി​യ​ത്.
അ​ന്പ​ല​പ്പാ​റ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ 37.28 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു​ള്ള മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ട​ന്പൂ​ർ പ​ന​യൂ​ർ​ക്കാ​വി​ന് സ​മീ​പം നി​ർ​മി​ച്ചി​ട്ടു​ള്ള ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്ന് ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ കൊ​ടു​ക്കു​ന്ന​തി​നു​ള്ള ജ​ല​വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന പ​ണി​യാ​ണ് ഇ​പ്പോ​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.
ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​ദേ​ശം 23 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. പ​ഴ​കി​യ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ​ണി​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും. പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള​മെ​ത്തും. അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലു​മാ​യി നൂ​റി​ലേ​റെ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ചെ​റു​തും വ​ലു​തു​മാ​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്.
ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ട​ന്പൂ​ർ ജ​ല​സം​ഭ​ര​ണി​ക്ക് കീ​ഴി​ൽ മാ​ത്രം 2800 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തും.
മു​രു​ക്കും​പ​റ്റ പ​ച്ചി​ല​ക്കു​ണ്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 2400 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​വി​ത​ര​ണം നി​ല​വി​ൽ ന​ട​ക്കു​ന്നു​ണ്ട്. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ​വേ​ണ്ടി പൊ​ളി​ച്ച റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കും.
ഇ​തി​നു​വേ​ണ്ടി 14.28 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
മീ​റ്റ്ന​യി​ലെ ജ​ല അ​തോ​റി​റ്റി ശു​ദ്ധീ​ക​ര​ണ​പ്ലാ​ൻ​റ് കോ​ന്പൗ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ര​ണ്ടു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 6.50 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പ്ര​തി​ദി​നം പ്ലാ​ന്‍റ് വ​ഴി ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യും.
കി​ഫ്ബി​യി​ൽ​നി​ന്നു​ള്ള 11.14 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ക​ട​ന്പൂ​രി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ 12 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യും ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്.
അ​ടു​ത്ത മാ​ർ​ച്ചോ​ടു​കൂ​ടി പ​ണി മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ജ​ല അ​തോ​റി​റ്റി പ്രൊ​ജ​ക്ട് ഡി​വി​ഷ​ൻ അ​സി. എ​ൻ​ജി​നീ​യ​ർ വി.​ആ​ർ. വി​ഥു​ൻ അ​റി​യി​ച്ചു.