അ​ര​ക്കു​ളം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ണം
Saturday, June 19, 2021 12:41 AM IST
ഷൊ​ർ​ണൂ​ർ: കൊ​പ്പം വ​ട​ക്കേ​മു​ക്കി​ൽ അ​ര​ക്കു​ളം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. ഭൂ​വി​ക​സ​ന കോ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1.30 കോ​ടി​രൂ​പ ചെ​ല​വി​ലാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്. മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ.​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
അ​ര​ക്കു​ളം പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കും കീ​ഴ്മു​റി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കും ജ​ല​സേ​ച​ന​മൊ​രു​ക്കാ​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഗാ​ർ​ഹി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​ക​രി​ക്കു​ന്ന കു​ള​മാ​ണി​ത്. കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​യ ത​ട​സ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും മ​ഴ​യ്ക്കു​മു​ന്പ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു.
മ​ണ്ണും ച​ളി​യും നീ​ക്കി ഒ​രു​ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റും മ​റ്റ് മൂ​ന്നു​ഭാ​ഗ​ത്തും ക​രി​ങ്ക​ൽ ഭി​ത്തി​ക​ൾ നി​ർ​മി​ച്ചു​മാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്. 50 മീ​റ്റ​ർ നീ​ള​വും 28 മീ​റ്റ​ർ വീ​തി​യു​മു​ള്ള കു​ള​ത്തി​ൽ 5.70 മീ​റ്റ​ർ ആ​ഴ​ത്തി​ൽ​വ​രെ വെ​ള്ളം സം​ഭ​രി​ച്ചു​നി​ർ​ത്താ​നാ​വും. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ·ാ​ർ​ക്കും പ്ര​ത്യ​കം ന​വീ​ക​രി​ച്ച കു​ള​ക്ക​ട​വു​ക​ളു​മു​ണ്ട്. കു​ള​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​റ്റൊ​രു ഭ​ഗ​ത്ത് ന​ട​പ്പാ​ത​യും നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.