പാ​ല​ളം തോ​ടി​നുകു​റു​കെ നടപ്പാലത്തിനായി മുറവിളി
Friday, June 18, 2021 12:54 AM IST
ക​ല്ല​ടി​ക്കോ​ട് : ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡ് പാ​ല​ളം കൊ​ന്പോ​ട സ്ഥ​ല​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന തോ​ടി​ന് കു​റു​കെ ഒ​രു ന​ട​പ്പാ​ലം വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക​മു​ണ്ട്. 10 വ​ർ​ഷ​ങ്ങ​ളാ​യി പാ​ല​ത്തി​നും റോ​ഡി​നു​മു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം അ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ളം മു​ത​ൽ കൊ​ന്പോ​ട വ​രെ​യു​ള്ള കൃ​ഷി​കാ​ർ എ​ഴും, അ​ഞ്ചും സെ​ന്‍റും സ്ഥ​ല​ങ്ങ​ൾ വീ​തം വി​ട്ടു ന​ൽ​കി റോ​ഡി​നും കു​റ്റി സ്ഥാ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
എ​ന്നാ​ൽ റോ​ഡ് പ​ണി ഇ​പ്പോ​ഴും എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ പ്ര​ധാ​ന ആ​വ​ശ്യം തോ​ടി​ന് കു​റു​കെ ന​ട​ന്നു അ​ക്ക​ര​ക്കും ഇ​ക്ക​ര​ക്കും ന​ട​ന്നു പോ​കാ​ൻ ഒ​രു പാ​ലം വേ​ണ​മെ​ന്ന​താ​ണ് .

പാ​ല​ളം ഈ ​പ്ര​ദേ​ശ​ത്ത് ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ ഈ ​പു​ഴ മു​റി​ച്ചു ക​ട​ന്നു വേ​ണം അ​പ്പു​റ​ത്തു​ള്ള സ്മാ​ശ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ അ​ല്ലെ​ങ്കി​ൽ ചു​റ്റി സ​ഞ്ച​രി​ച്ചു വേ​ണം പോ​കാ​ൻ അ​തു​പോ​ലെ ത​ന്നെ​യാ​ണ് അ​പ്പു​റ​ത്തു​ള്ള​വ​ർ​ക്ക് ക​പ്പ​ടം സ്കൂ​ളി​ലേ​ക്ക് വ​രാ​നും ഈ ​പു​ഴ മു​റി​ച്ചു ക​ട​ക്കു​ക ത​ന്നെ വേ​ണം.​അ​ല്ലെ​ങ്കി​ൽ ചു​റ്റി​വേ​ണം സ്കൂ​ളി​ൽ എ​ത്താ​ൻ,ഒ​രു ന​ട​പ്പാ​ലം വ​ന്നാ​ൽ ഇ​രു കൂ​ട്ട​ർ​കും യാ​ത്ര സു​ഖ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.