957പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, June 18, 2021 12:50 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 957 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 614 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 334 പേ​ർ, 3 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 6 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.1428 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 7660 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 957 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 12.49 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6838 ആ​യി. പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​ർ വി​വി​ധ ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.