തെങ്കര- കോൽപ്പാടം റോഡിനു ശാപമോക്ഷമായില്ല
Friday, June 18, 2021 12:50 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തെ​ങ്ക​ര- കോ​ൽ​പ്പാ​ടം റോ​ഡി​നു ഇ​നി​യും ശാ​പ​മോ​ക്ഷ​മാ​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ് തെ​ങ്ക​ര കോ​ൽ​പ്പാ​ടം റോ​ഡ്.

റോ​ഡ് പൂ​ർ​ണ​മാ​യി ടാ​ർ ചെ​യ്യ​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യ്ക്ക് പ​ഴ​ക്കം ഏ​റെ​യാ​ണ്. ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മാ​ത്രം ന​ട​ത്തി​യ​തി​നാ​ൽ നി​റ​യെ കു​ഴി​ക​ളാ​ണ്.

അ​ഴു​ക്കു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​പെ​യ്താ​ൽ വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ​യാ​ണ്. അ​ങ്ങ​നെ​യും റോ​ഡ് ത​ക​രു​ന്നു​ണ്ട്. എ​ന്ന് തീ​രും ഈ ​ദു​രി​തം എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. നെ​ല്ലി​പ്പു​ഴ പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യി​ൽ താ​ൽ​ക്കാ​ലി​ക ബൈ​പാ​സ് റോ​ഡാ​യി ഈ ​റോ​ഡ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

പി​ന്നീ​ടാ​ണ് റോ​ഡി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​യ​ത്. ത​ക​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യ ഈ ​റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പ​ല ത​വ​ണ​ക​ളാ​യി റോ​ഡ് ടാ​ർ ചെ​യ്തി​ട്ടു​ണ്ട്.

എ​ങ്കി​ലും അ​ഴു​ക്കു​ച്ചാ​ൽ ഇ​ല്ലാ​ത്ത​തു​മൂ​ലം വെ​ള്ളം ഒ​ന്നാ​കെ റോ​ഡി​ലൂ​ടെ ഒ​ഴു​കി റോ​ഡ് ത​ക​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. റോ​ഡി​ലെ വ​ള​വും തി​രി​വും ഉ​പ​രി​ത​ല വ്യ​തി​യാ​ന​വും കാ​ര​ണം ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ന​ടു​വൊ​ടി​ക്കു​ന്ന​താ​ണ്.

വി​വി​ധ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ചി​റ​ക്ക​ൽ ഭാ​ഗ​ത്ത് ഇ​ൻ​റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പ​തി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​മേ അ​ഞ്ച​ര ല​ക്ഷം രൂ​പ​യ്ക്ക് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് വീ​ണ്ടും ത​ക​രു​ക​യാ​ണു​ണ്ടാ​യ​ത്.