മ്ലാ​വി​ന്‍റെ ത​ല​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Monday, June 14, 2021 12:26 AM IST
നെന്മാ​റ : മാം​സം എ​ടു​ത്ത് ത​ല​യും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ്ലാ​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ൽ പെ​ട്ട പോ​ത്തു​ണ്ടി സെ​ക്ഷ​നി​ലെ ത​ളി​പ്പാ​ട​ത്തി​ന​ടു​ത്ത് പോ​ത്തു​ണ്ടി ഇ​ട​തു​ക​ര ക​നാ​ലി​ന് മു​ക​ളി​ൽ വ​ന​മേ​ഖ​ല​യി​ലാ​ണ് അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്.
വ​നം​വ​കു​പ്പി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ·ാ​റ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ കൃ​ഷ്ണ​ദാ​സി​നെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ണ്ടി സെ​ക്ഷ​ൻ ജീ​വ​ന​ക്കാ​രും മ​റ്റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു മ​ഹ​സ​ർ ത​യ്യാ​റാ​ക്കി.
അ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ത്തു​ണ്ടി മൃ​ഗാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മ​ര​ണ​കാ​ര​ണം കു​രു​ക്കു വെ​ച്ച​താ​ണോ വെ​ടി വെ​ച്ച​താ​ണോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ മാം​സ​ഭു​ക്കു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല​ല്ല മാ​ൻ ച​ത്ത​ത് എ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി വ​നം ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
ജ​ഡാ​വ​ശി​ഷ്ടം കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ര​ക്ത​വും മ​നു​ഷ്യ​ർ ന​ട​ന്ന കാ​ൽ​പ്പാ​ടു​ക​ളും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. 4 വ​യ​സ്‌​സി​നു​മേ​ൽ പ്രാ​യ​മു​ള്ള ആ​ണ്‍ മ്ലാ​വി​ന്‍റെ കൊ​ന്പോ​ടു​കൂ​ടി​യ അ​റു​ത്തു​മാ​റ്റി​യ ത​ല​യും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും മ​റ്റു​മാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.
മാം​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് കൊ​ണ്ടു​പോ​യി​ട്ടു​ള്ള​തെ​ന്ന് നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു .
നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും ശേ​ഖ​രി​ച്ച് ക​രി​ന്പാ​റ, ചാ​ത്ത​മം​ഗ​ലം, പോ​ത്തു​ണ്ടി, ഒ​ലി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ വി​ശ​ദ വി​വ​രം അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി.
മാ​ൻ കൂ​ട്ടം സ്ഥി​ര​മാ​യി സ​മീ​പ​ത്തെ ജ​ല​സേ​ച​ന ക​നാ​ലി​ലും താ​ഴെ​യു​ള്ള കു​ള​ത്തി​ലെ​യും വെ​ള്ളം കു​ടി​ക്കാ​ൻ കാ​ട്ടി​ൽ നി​ന്നും വ​രു​ന്ന സ്ഥി​രം വ​ഴി​ക്ക് സ​മീ​പ​മാ​ണ് ജ​ഡാ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്.