പോ​ത്തം​തോ​ട്ടി​ൽ പാലംമാത്രം പോരാ.. അ​പ്രോ​ച്ച് റോ​ഡും നി​ർ​മിക്കണം
Monday, June 14, 2021 12:24 AM IST
മം​ഗ​ലം​ഡാം: കോ​ള​നി വ​ഴി​യി​ൽ പോ​ത്തം​തോ​ട്ടി​ൽ നി​ർ​മ്മി​ച്ചി​ട്ടു​ള്ള പാ​ല​ത്തി​ന് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മ്മി​ച്ച് മ​ഴ​ക്കാ​ല​ത്ത് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന് ത​ളി​ക​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ൾ.

പാ​ല​ത്തി​ന്‍റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് ക​ഴി​ഞ്ഞ് മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.​ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഈ ​പ​ണി​ക​ൾ തീ​ർ​ത്തി​ല്ലെ​ങ്കി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ തോ​ട് ക​ര​ക​വി​ഞ്ഞു് പി​ന്നെ പ്ര​വൃ​ത്തി ന​ട​ത്താ​നാ​കി​ല്ല.​

ഇ​രു ഭാ​ഗ​ത്തേ​ക്കും അ​പ്രോ​ച്ച് റോ​ഡും പാ​ല​ത്തി​ന് കൈ​വ​രി​ക​ളും നി​ർ​മ്മി​ക്കേ​ണ്ട​തു​ണ്ട്.​മ​ഴ​ക്കു​മു​ന്പേ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ് പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ത​ളി​ക​ക്ക​ല്ലു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.26 മീ​റ്റ​ർ നീ​ളം വ​രു​ന്ന​താ​ണ് ഈ ​പാ​ലം.

പു​ഴ​യി​ൽ ര​ണ്ട് പി​ല്ല​റു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് തൂ​ണി​ലാ​ണ് പാ​ലം നി​ർ​മ്മാ​ണം. മൂ​ന്ന​ര മീ​റ്റ​ർ ഉ​യ​ര​വും അ​തി​ൽ കൂ​ടു​ത​ൽ വീ​തി​യും പാ​ല​ത്തി​നു​ണ്ട്. തോ​ടി​ന് മ​റു​ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ കു​ത്ത​നെ​യു​ള്ള ക​യ​റ്റം കു​റ​ക്കാ​ൻ ചെ​രി​ച്ചാ​ണ് പാ​ലം പ​ണി​തി​ട്ടു​ള്ള​ത്. സ്റ്റേ​റ്റ് നി​ർ​മ്മി​തി​കേ​ന്ദ്ര​മാ​ണ് പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്. പോ​ത്തം തോ​ട്ടി​ൽ പാ​ല​മെ​ങ്കി​ലും വ​ന്നാ​ൽ ചി​കി​ത്സ​ക്കും മ​റ്റും കാ​ൽ ന​ട​യാ​യെ​ങ്കി​ലും വാ​ഹ​നം എ​ത്തു​ന്ന സ്ഥ​ല​ത്തെ​ത്താ​മെ​ന്ന മോ​ഹ​മാ​ണ് കോ​ള​നി​ക്കാ​ർ​ക്കു​ള്ള​ത്. 2004 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് തോ​ട് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ മ​ല വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​വി​ടെ ഏ​ഴു വ​യ​സു​ക്കാ​രി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്.​

തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര​ക്ക​ടു​ത്ത് ആ​ന​പ്പാ​ന്തം ആ​ദി​വാ​സി കോ​ള​നി​യി​ലെ രാ​മ​ന്‍റെ മ​ക​ൾ മി​നി​മോ​ളാ​ന്ന് അ​ന്ന് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. ത​ളി​ക​ക​ല്ലി​ലെ ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ​താ​യി​രു​ന്നു മി​നി​മോ​ൾ. ഈ ​സം​ഭ​വ​ത്തോ​ടെ​യാ​ണ് പോ​ത്തം​തോ​ട്ടി​ൽ പാ​ലം എ​ന്ന ആ​വ​ശ്യ​ത്തി​ന് ചൂ​ട് പ​ക​ർ​ന്ന​ത്.​

ഇ​തേ തു​ട​ർ​ന്ന് 2007 ജൂ​ണി​ൽ വ​നം വ​കു​പ്പ് നേ​രി​ട്ട് കോ​ള​നി​യി​ലേ​ക്ക് റോ​ഡും പാ​ല​വും നി​ർ​മ്മി​ക്കാ​ൻ പ​ണി തു​ട​ങ്ങി.​എ​ന്നാ​ൽ ആ ​വ​ർ​ഷം ത​ന്നെ ജൂ​ലൈ​യി​ലു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ൽ നി​ർ​മ്മി​ച്ച റോ​ഡ് മ​ല​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. അ​തോ​ടെ വ​നം വ​കു​പ്പും പ​ണി​ക​ൾ നി​ർ​ത്തി​വെ​ച്ചു.​

മൂ​പ്പ​ൻ രാ​ഘ​വ​ൻ റോ​ഡി​നാ​യു​ള്ളെ ത​ന്‍റെ ശ്ര​മ​ങ്ങ​ൾ പി​ന്നേ​യും തു​ട​ർ​ന്നു.​ വാ​ർ​ഡ് മെ​ന്പ​ർ മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി വ​രെ​യു​ള്ള​വ​ർ​ക്കെ​ല്ലാം നി​വേ​ദ​ന​ങ്ങ​ളു​മാ​യി വി​വി​ധ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി. ഒ​ടു​വി​ൽ മൂ​പ്പ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ്

കോ​ള​നി വി​ക​സ​ന​ത്തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​കോ​ള​നി​യി​ൽ വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം പ്ര​വൃ​ത്തി​ക​ൾ​ക്ക് വേ​ഗ​ത കു​റ​ച്ചെ​ങ്കി​ലും കാ​ല​വ​ർ​ഷം ക​ന​ക്കും മു​ന്നേ പ​ര​മാ​വ​ധി വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം വെ​ച്ചി​ട്ടു​ള്ള​ത്.