ഒറ്റപ്പാലം റ​വ​ന്യൂ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ശൗ​ചാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
Sunday, June 13, 2021 1:00 AM IST
ഒ​റ്റ​പ്പാ​ലം: ശ​ങ്ക തീ​ർ​ക്കാ​ൻ ശ​ങ്കി​ക്ക​ണ്ട, റ​വ​ന്യൂ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ശൗ​ചാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ഒ​റ്റ​പ്പാ​ല​ത്തെ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ലേ​ക്കും കോ​ട​തി​ക​ളി​ലേ​ക്കു​മെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി ഇ​വി​ടെ​യെ​ത്തി ശൗ​ചാ​ല​യ​ത്തി​ൽ പോ​വാ​ൻ ശ​ങ്ക​തോ​ന്നി​യാ​ൽ മാ​ർ​ഗ​മി​ല്ലാ​തെ വ​ല​യ​ണ്ട, ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന ര​ണ്ട് ഇ​ശൗ​ചാ​ല​യ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​വ നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യി ക​ഴി​ഞ്ഞു.​ഇ​തി​നാ​യു​ള്ള ദ​ർ​ഘാ​സ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ശു​ചി​ത്വ​മി​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശു​ചി​ത്വ​മി​ഷ​ന്‍റെ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 13 ല​ക്ഷം​രൂ​പ ചെ​ല​വി​ൽ നി​ർ​മി​തി​കേ​ന്ദ്ര​യാ​ണ് ക​രാ​ർ എ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഉ​ട​ൻ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഒ​റ്റ​പ്പാ​ല​ത്തെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ​ല്ലാ​മു​ള്ള ഭാ​ഗ​മാ​ണ് കോ​ട​തി​റ​വ​ന്യൂ ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ൾ. താ​ലൂ​ക്കോ​ഫീ​സ്, വി​ല്ലേ​ജോ​ഫീ​സു​ക​ൾ, സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സ്, കോ​ട​തി​ക​ൾ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​വ​ർ​ക്ക് ശ​ങ്ക​തോ​ന്നി​യാ​ൽ അ​ത് തീ​ർ​ക്കാ​നി​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. അ​ത്യാ​വ​ശ്യം​വ​രു​ന്പോ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ര​ണ്ട് ഇ​ശൗ​ചാ​ല​യ​ങ്ങ​ൾ നാ​ലു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ പ​രി​പാ​ല​ന​ക്ക​രാ​ർ തീ​ർ​ന്ന​തോ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​ളി​ല്ലാ​തെ​യാ​വു​ക​യാ​യി​രു​ന്നു. പു​തി​യ ശൗ​ചാ​ല​യ​ങ്ങ​ൾ വ​രു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും.