വ​ല്ല​പ്പു​ഴ​യി​ലെ പൂ​ട്ടി​യി​ട്ട കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി ഓ​ഫീ​സും നാ​ശ​ത്തി​ലേ​ക്ക്
Sunday, June 13, 2021 1:00 AM IST
ഒ​റ്റ​പ്പാ​ലം: കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തിയിൽ ഒ​റ്റ​പ്പാ​ല​ത്തി​ന് പു​റ​കെ വ​ല്ല​പ്പു​ഴ​യി​ലെ പൂ​ട്ടി​യി​ട്ട ഓ​ഫീ​സും നാ​ശ​ത്തി​ലേ​ക്ക്.
സ​ർ​ക്കാ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ്ഥ​ലം കി​ട്ടാ​ത്ത​കാ​ല​ത്ത് ഒ​റ്റ​പ്പാ​ല​ത്തി​ന് പു​റ​കെ വ​ല്ല​പ്പു​ഴ​യി​ലേ​യും കാ​ഞ്ഞി​ര​പ്പ​ഴ ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ വ​ലി​യ കെ​ട്ടി​ട​വും അ​ര​യേ​ക്ക​ർ സ്ഥ​ല​വും ന​ശി​ച്ചു തീ​രു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ വ​ല്ല​പ്പു​ഴ​യി​ലെ ഈ ​കെ​ട്ടി​ട​ത്തി​ന് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് എ​ന്ന് കൂ​ടി പേ​രു​ണ്ട്. ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കെ​ട്ടി​ട ഭാ​ഗ​ങ്ങ​ൾ. ചെ​ർ​പ്പു​ള​ശ്ശേ​ശി​വ​ല്ല​പ്പു​ഴ പ്ര​ധാ​ന​പാ​ത​യി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സ് സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​മാ​ണ് ഈ ​കെ​ട്ടി​ടം.
1981ൽ ​കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗി​ക​മാ​യി ക​മ്മി​ഷ​ൻ ചെ​യ്തെ​ങ്കി​ലും തൊ​ണ്ണൂ​റു​ക​ളി​ലാ​ണ് ഈ ​ബം​ഗ്ലാ​വ് പ​ദ്ധ​തി​യു​ടെ വ​ല്ല​പ്പു​ഴ അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​മാ​യി മാ​റ്റി​യ​ത്.
കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ തു​പ്പ​നാ​ട് പ​ദ്ധ​തി​വ​ഴി വ​ല്ല​പ്പു​ഴ​യി​ലേ​ക്ക് ജ​ല​സേ​ച​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​പ്പ​നാ​ട് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യും കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി​യു​ടെ ഇ​ട​തു​ക​നാ​ൽ ത​ക​രു​ക​യും ചെ​യ്തു.
ഇ​തോ​ടെ വ​ല്ല​പ്പു​ഴ​യ്ക്കും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി​യി​ലെ വെ​ള്ളം കി​ട്ടാ​തെ​യാ​യി. വ​ല്ല​പ്പു​ഴ ഓ​ഫീ​സ​ട​ച്ച​ശേ​ഷം ജീ​വ​ന​ക്കാ​രെ പ​ദ്ധ​തി​യു​ടെ മ​റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​റ്റി. അ​തോ​ടെ ഓ​ഫീ​സ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി. നാ​ല​ഞ്ചു​വ​ർ​ഷം​മു​ന്പ് കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ സ​മ​ഗ്ര ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ന് ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ 12 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
അ​ണ​ക്കെ​ട്ടി​ലെ ചെ​ളി​നീ​ക്കി ക​നാ​ൽ ന​വീ​ക​രി​ക്കു​ക​യും കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി പൂ​ർ​ണ​മാ​യി ക​മ്മി​ഷ​ൻ ചെ​യ്യു​ക​യും ചെ​യ്താ​ൽ വ​ല്ല​പ്പു​ഴ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും ജ​ല​സേ​ച​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​ങ്ങി​നെ​വ​ന്നാ​ൽ സ്ഥ​ല​വും ഓ​ഫീ​സും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും. കെ​ട്ടി​ട​മ​ട​ക്ക​മു​ള്ള സ്ഥ​ലം ഇ​നി​യും ന​ശി​ച്ചു​പോ​കാ​തെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ.​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് വ​ല്ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ് പ​റ​ഞ്ഞു.
വ​ല്ല​പ്പു​ഴ​യി​ലെ ബ​ഡ്സ് സ്കൂ​ളി​ന് ഈ ​കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​നു​കൂ​ല​മാ​യ സ​മീ​പ​നം പ​ദ്ധ​തി അ​ധി​കൃ​ത​രി​ൽ​നി​ന്ന് ഉ​ണ്ടാ​യെ​ങ്കി​ലും ത​ല​സ്ഥാ​ന​ത്തു​നി​ന്ന​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ല്ല. സ്കൂ​ളി​ലെ 42 കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​നും ക​ഴി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും, പ​ഠ​ന​ത്തി​നു​ള്ള മു​റി​ക​ളും ഈ ​കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ട്.
കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി​യി​ൽ​നി​ന്ന് ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ല​സേ​ച​നം ന​ട​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം വ​ല്ല​പ്പു​ഴ​യി​ൽ​നി​ന്നാ​വാ​നാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 35 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​ന്ന​ത്തെ ജ​ല​സേ​ച​ന​വ​കു​പ്പു​മ​ന്ത്രി എം.​പി. ഗം​ഗാ​ധ​ര​ൻ താ​ത്പ​ര്യ​മെ​ടു​ത്ത് വ​ന്ന​താ​ണി​ത്. സ്ഥ​ല​വും കെ​ട്ടി​ട​വും വ​ല്ല​പ്പു​ഴ​യു​ടെ വി​ക​സ​ന​ത്തി​നു​ത​കു​ന്ന ഏ​തെ​ങ്കി​ലും ഓ​ഫീ​സാ​ക്കി മാ​റ്റ​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.