തു​ടു​ക്കി തൂ​ക്കു​പാ​ലത്തിനു പുതുമോടി
Sunday, May 16, 2021 11:12 PM IST
അ​ഗ​ളി: തു​ടു​ക്കി​യി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന തൂ​ക്കു​പാ​ലം വ​നം വ​കു​പ്പ് പു​ന​ർ​നി​ർ​മ്മി​ച്ചു. അ​ട്ട​പ്പാ​ടി റേ​ഞ്ച്, മു​ക്കാ​ലി ഫോ​റെ​സ്റ് സ്റ്റേ​ഷ​ൻ, ഭ​വാ​നി റേ​ഞ്ചി​ലെ തു​ടു​ക്കി സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന ഭ​വാ​നി പു​ഴ​യ്ക്ക് കു​റു​കെ യു​ള്ള

തൂ​ക്കു പാ​ല​മാ​ണി​ത് .വ​നം വ​കു​പ്പു​ജീ​വ​ന​ക്കാ​ർ പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൌ​ണ്‍ ല​യ​ൻ​സ് ക്ല​ബ്ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ർ​മ്മ​ണം ന​ട​ത്തി​യ​ത് .കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പാ​ലം ദ്ര​വി​ച്ചു അ​പ​ക​ട​വ​സ്ഥ​യി​ലാ​യി​രു​ന്നു.

മു​ള​ക​ഷ​ണ​ങ്ങ​ളും കേ​ബി​ൾ ക​ന്പി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പു​ന​ർ നി​ർ​മ്മാ​ണം . 2.5 ഇ​ഞ്ച് വ​ലി​പ്പ​ത്തി​ലു​ള്ള നാ​ല് കേ​ബി​ൾ ക​ന്പി​ക​ൾ 30 സെ​ന്‍റീ​മീ​റ്റ​ർ അ​ക​ല​ത്തി​ൽ നി​ര​ത്തി 72 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ സെ​റ്റ് ചെ​യ്ത​ശേ​ഷം അ​തി​നു​മു​ക​ളി​ൽ 8 മു​ത​ൽ 10 സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യും 1.20 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള മു​ളം ക​ഷ​ണ​ങ്ങ​ൾ ആ​ണി​യും നൂ​ൽ​ക​ന്പി​യും ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​മു​റു​ക്കി​യു​മാ​ണ് നി​ർ​മ്മാ​ണം. 1200 റി​ല​ധി​കം മു​ള ക​ഷ​ണ​ങ്ങ​ൾ ഇ​തി​ന് ആ​വ​ശ്യ​മാ​യി​വ​ന്നു.

ഭ​വാ​നി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ തു​ടു​ക്കി, ഗ​ല​സി ഉൗ​രി​ലെ നി​വാ​സി​ക​ൾ​ക്കും വ​ന​പാ​ല​ക​ർ​ക്കും മ​റു​ക​ര​യി​ൽ എ​ത്താ​നു​ള്ള ഏ​ക​മാ​ർ​ഗ​മാ​ണ് തൂ​ക്കു​പാ​ലം.

പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൌ​ണ്‍ ല​യ​ണ്‍​സ് ക്ല​ബു ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ്കു​മാ​ർ, ര​മേ​ഷ് എ​ന്നി​വ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു .

അ​ട്ട​പ്പാ​ടി ഫോ​റെ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ സു​ബൈ​ർ,എ​സ് എ​ഫ് ഒ ​പ​ഞ്ച​ൻ എ​ന്നി​വ​ർ നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഡെ​പ്യു​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മാ​രാ​യ ,വീ​രേ​ന്ദ്ര​കു​മാ​ർ,കൃ​ഷ്ണ കു​മാ​ർ,സു​നി​ൽ,എ​സ് എ​ഫ് ഒ ​മാ​രി​യ​പ്പ​ൻ ഫോ​റ​സ്റ്റ് വാ​ച്ച​ർ അ​നി​ൽ​കു​മാ​ർ, ജി​ബി, മ​റ്റു വാ​ച്ച​ർ​മാ​ർ, തു​ട​ങ്ങി​യ​വ​രു​ടെ ര​ണ്ടാ​ഴ്ച നീ​ണ്ട കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​ണ് തൂ​ക്കു​പാ​ലം. മ​ണ​ൽ​പ​ടി​ക തു​ടു​ക്കി ഭാ​ഗ​ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ചാ​ണ് മ​ഴ​ക്കാ​ല​ത്തി​നു മു​ന്പേ പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.