മെ​ഡി​ക്ക​ൽ കോ​ള​ജിനു അകത്തും പുറത്തും വെള്ളം
Sunday, May 16, 2021 11:12 PM IST
പാ​ല​ക്കാ​ട്: ആ​ദ്യ​ത്തെ മ​ഴ പെ​യ്ത​തോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ചോ​ർ​ന്നൊ​ലി​ച്ചു തു​ട​ങ്ങി. കൊ​ട്ടും കു​ര​വ​യു​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത മെ​ഡി​ക്ക​ൽ കോ​ള​ജി​നു പു​റ​ത്ത് ചെ​ളി നി​റ​ഞ്ഞു പൂ​ട്ടി​യ പാ​ടം പോ​ലെ കി​ട​ക്കു​ന്നു. ചോ​രു​ന്ന ഭാ​ഗ​ത്ത് വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ ബ​ക്ക​റ്റു​ക​ൾ നി​ര​ത്തി വെ​ച്ചി​രി​ക്ക​യാ​ണ്. രോ​ഗി​ക​ളോ മ​റ്റോ വ​ഴു​തി​വീ​ണ് പ​രു​ക്ക് പ​റ്റി​യാ​ൽ ചി​കി​ത്സ​ക്ക് എ​ല്ലു വി​ഭാ​ഗ​മു​ള്ള ആ​ശു​പ​ത്രി തേ​ടി പോ​കേ​ണ്ടി വ​രും.
ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് എ​ത്തു​ന്പോ​ൾ അ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യാ​ണ്.
പു​തി​യ കെ​ട്ടി​ടം ഇ​ത്ത​ര​ത്തി​ൽ ചോ​ർ​ന്നൊ​ലി​ച്ചാ​ൽ പ​ഴ​ക്കം വ​ന്നാ​ൽ ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ മേ​ൽ വീ​ഴി​ല്ലേ​യെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തു​ന്ന​വ​ർ ചോ​ദി​ക്കു​ന്നു.