റോയൽ ജംഗ്ഷനിലെ അപകടക്കുഴി വീണ്ടും തുറന്നുതുടങ്ങി
Sunday, May 16, 2021 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: മെ​റ്റ​ൽ വേ​യ്സ്റ്റ് ഇ​ട്ട് അ​ട​ച്ച ദേ​ശീ​യ​പാ​ത റോ​യ​ൽ ജം​ഗ്ഷ​നി​ലെ അ​പാ​യ​കു​ഴി വീ​ണ്ടും വാ ​തു​റ​ക്കാ​ൻ തു​ട​ങ്ങി.​ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്പോ​ൾ മെ​റ്റ​ൽ നാ​ലു് പാ​ടും തെ​റി​ച്ച് വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടു​ക​യാ​ണ്.
കു​ഴി​യി​ൽ ചാ​ടി ദു​ര​ന്ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ചെ​റു​പു​ഷ്പം സ്കൂ​ൾ വ​ഴി​യാ​ണ്തി​രി​ച്ചു​വി​ട്ട​ത്.​
വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ത തു​ട​ങ്ങു​ന്ന സ​ർ​വ്വീ​സ് റോ​ഡി​ലാ​ണ് ആ​ഴ​ത്തി​ലു​ള്ള കു​ഴി​യു​ണ്ടാ​യ​ത്.​ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പ്പെ​ട്ട് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​രെ വി​ളി​ച്ചു​വ​രു​ത്തി കു​ഴി അ​ട​പ്പി​ച്ച​താ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ല​ത്തെ ദീ​പി​ക​യി​ലും വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.
ഇ​വി​ടെ ടാ​ർ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റും പ​ഴ​യ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റും അ​പ​ക​ട​കെ​ണി​യാ​കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ വീ​തി കു​റ​വും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​വു​ക​യാ​ണ്.​
കു​ഴി​യി​ൽ ചാ​ടി വാ​ഹ​നം ചെ​രി​ഞ്ഞാ​ൽ അ​ത് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ത​ട്ടി വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കും. മേ​ൽ​പ്പാ​ത​യി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി പാ​ത അ​ട​ച്ച​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് വ​ഴി വേ​ണം തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം ക​ട​ന്നു പോ​കാ​ൻ.​
മേ​ൽ​പാ​ല​ത്തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ഭീ​മു​ക​ൾ ത​മ്മി​ൽ അ​ക​ന്ന് വ​ലി​യ വി​ട​വ് ഉ​ണ്ടാ​കു​ന്നു​ണ്ട്.​ഒ​ര​ടി വ​രെ അ​ക​ല​ത്തി​ലാ​ണ് വി​ട​വു​ള​ള​ത്.​പാ​ല​ക്കാ​ട് ദി​ശ​യി​ലേ​ക്കു​ള്ള പാ​ത​യി​ലും ഇ​ത്ത​രം അ​പ​ക​ട വി​ട​വ് രൂ​പ​പ്പെ​ട്ടി​രു​ന്നു.
പി​ന്നീ​ട് അ​വി​ടെ ഇ​രു​ന്പ് പാ​ളി​ക​ൾ വെ​ച്ച് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ള​ള​ക്കെ​ട്ടി​ലാ​യി​രു​ന്ന ഇ​വി​ടു​ത്തെ ചെ​റി​യ അ​ടി​പ്പാ​ത ഒ​രാ​ഴ്ച മു​ന്പ് മെ​റ്റ​ലി​ട്ട് ഉ​യ​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​യും വീ​ണ്ടും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്.