റ​ബ​ർ മ​ര​ത്തി​നു ത​ളി​ക്കു​ന്ന കു​മി​ൾ​നാ​ശി​നി വി​ത​ര​ണം നി​ർ​ത്ത​ി
Sunday, May 16, 2021 1:53 AM IST
നെന്മാറ: മ​ഴ​ക്കാ​ല​ത്ത് റ​ബ്ബ​ർ മ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​റു​ള്ള അ​കാ​ലി​ക ഇ​ല പൊ​ഴി​ച്ചി​ൽ ഇ​ല​പ്പു​ള്ളി രോ​ഗം തു​ട​ങ്ങി കു​മി​ൾ രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​വി​ധി​യാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള കു​മി​ൾ നാ​ശി​നി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് റ​ബ്ബ​ർ ഉ​ൽ​പ്പാ​ദ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ.

റ​ബ​ർ മ​ര​ങ്ങ​ളി​ൽ ത​ളി​ക്കു​ന്ന കു​മി​ൾ​നാ​ശി​നി വി​ത​ര​ണം റ​ബ്ബ​ർ ബോ​ർ​ഡ് നി​ർ​ത്തി​യ​തോ​ടെ ഉ​ൽ​പ്പാ​ദ​ക സം​ഘ​ങ്ങ​ളും ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ലാ​യി. റ​ബ്ബ​ർ മ​ര​ങ്ങ​ളി​ൽ വ​ർ​ഷ​കാ​ല​ത്ത് തു​ട​ർ​ച്ച​യാ​യി മ​ഴ​ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത കൂ​ടു​ന്ന സ​മ​യ​ത്താ​ണ് അ​സാ​ധാ​ര​ണ​മാ​യ ഇ​ല പൊ​ഴി​യു​ന്ന രോ​ഗം ഉ​ണ്ടാ​കു​ന്ന​ത് . ഫൈ​റ്റോ​പ്തോ​റ ഫം​ഗ​സ് മൂ​ല​മാ​ണ് അ​കാ​ലി​ക ഇ​ല പൊ​ഴി​ച്ചി​ൽ രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ചെ​ന്പു ക​ല​ർ​ന്ന കു​മി​ൾ​നാ​ശി​നി​ക​ൾ ത​ളി​ച്ച് രോ​ഗം ത​ട​യാ​ൻ ക​ഴി​യും. ഇ​തി​നാ​യി റ​ബ്ബ​ർ​ബോ​ർ​ഡ് സാ​ധാ​ര​ണ സ്പ്രേ ​ഓ​യി​ലി​ൽ ക​ല​ർ​ത്തി ഉ​പ​യോ​ഗി​ക്കാ​വു​ന്ന കോ​പ്പ​ർ ഓ​ക്സി ക്ലോ​റൈ​ഡ് പൊ​ടി​ക​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ റ​ബ​ർ ഉ​ൽ​പ്പാ​ദ​ക സം​ഘ​ങ്ങ​ൾ മു​ഖേ​ന വി​ത​ര​ണം ചെ​യ്തി​രു​ന്നു എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി റ​ബ്ബ​ർ ബോ​ർ​ഡ് സ്പ്രേ ​ഓ​യി​ലും കു​മി​ൾ നാ​ശി​നി​ക​ളും സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കി.

ഇ​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു വി​പ​ണി​യി​ലും ഇ​വ ല​ഭ്യ​മ​ല്ലാ​താ​യി സ്പ്രേ ​ഓ​യി​ലി​നും കോ​പ്പ​ർ ഓ​ക്സി ക്ലോ​റൈ​ഡി​നും പ​ക​രം ഒ​രു ശ​ത​മാ​നം വീ​ര്യ​മു​ള്ള ബോ​ർ​ഡോ​മി​ശ്രി​തം വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി ശ​ക്തി കൂ​ടി​യ സ്പ​റ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ര​ങ്ങ​ളി​ൽ ത​ളി​ക്കാ​നാ​ണ് റ​ബ്ബ​ർ ബോ​ർ​ഡ് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ൽ അ​ലി​ഞ്ഞു പോ​കും എ​ന്ന​തി​നാ​ൽ ബോ​ഡോ ലാ​യ​നി ക​ല​ക്കി ത​ളി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ കാ​ര്യ​മാ​യ ഫ​ലം ല​ഭി​ക്കാ​റി​ല്ല.

ഓ​യി​ലി​ൽ ക​ല​ർ​ത്തി ത​ളി​ക്കു​ന്ന​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് മ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദി​വ​സം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും.

മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ മ​ഴ​ക്കാ​ല​ത്തെ വ്യാ​പ​ക​മാ​യി അകാ​ലി​ക ഇ​ല പൊ​ഴി​ച്ചി​ലും ഉ​ൽ​പ്പാ​ദ​ന ന​ഷ്ട​വും ഉ​ണ്ടാ​ക്കും.

റ​ബ്ബ​ർ ബോ​ർ​ഡ്, കാ​ർ​ഷി​ക ഉ​ൽ​പ്പാ​ദ​ന ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച് ദേ​ശീ​യ റ​ബ്ബ​ർ ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും ഇ​റ​ക്കു​മ​തി ഇ​ല്ലാ​താ​ക്കാ​നും അ​തു​മൂ​ലം റ​ബ്ബ​ർ വി​ല ഇ​ടി​വ് ഇ​ല്ലാ​താ​ക്കാ​നും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ചെ​റു​കി​ട റ​ബ​ർ ഉ​ൽ​പ്പാ​ദ​ക സം​ഘ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.