ദേശീയപാതയിലെ അപായക്കുഴി: ഗതാഗതം തിരിച്ചുവിട്ടു
Sunday, May 16, 2021 1:53 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ലെ അ​പാ​യ​കു​ഴി​യി​ൽ ചാ​ടി ദു​ര​ന്തം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ചെ​റു​പു​ഷ്പം സ്കൂ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു. വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ത തു​ട​ങ്ങു​ന്ന സ​ർ​വ്വീ​സ് റോ​ഡി​ലാ​ണ് ആ​ഴ​ത്തി​ലു​ള്ള കു​ഴി​യു​ള്ള​ത്. ഇ​വി​ടെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും പ​ഴ​യ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റും ടാ​ർ റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ന​ന്നേ വീ​തി കു​റ​വു​മു​ണ്ട്.

കു​ഴി​യി​ൽ ചാ​ടി വാ​ഹ​നം ച​രി​ഞ്ഞാ​ൽ അ​ത് വൈ​ദ്യു​തി പോ​സ്റ്റി​ൽ വീ​ണ് വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കും. ഇ​തി​നാ​ൽ മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ യ​തീം​ഖാ​ന വ​ഴി ആ​മ​കു​ളം, ചെ​റു​പു​ഷ്പം സ്കൂ​ൾ ടി​ബി റോ​ഡ് വ​ഴി​യാ​ണ് തി​രി​ച്ച് വി​ട്ട​ത്. പി​ന്നീ​ട് പോ​ലി​സ് ഇ​ട​പ്പെ​ട്ട് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​രെ വി​ളി​ച്ചു വ​രു​ത്തി പാ​താ​ള കു​ഴി മെ​റ്റ​ൽ വേ​യ്സ്റ്റ് ഇ​ട്ട് താ​ല്ക്കാ​ലി​ക​മാ​യി അ​ട​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​ട്ട മെ​റ്റ​ൽ പ​ല വ​ഴി​ക്ക് തെ​റി​ച്ച് വീ​ണ്ടും ഇ​വി​ടെ കു​ഴി രൂ​പ​പ്പെ​ടു​ന്നു​ണ്ട്. മേ​ൽ​പ്പാ​ത​യി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി പാ​ത അ​ട​ച്ച​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് വ​ഴി വേ​ണം തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം ക​ട​ന്നു പോ​കാ​ൻ.

എ​ന്നാ​ൽ സ​ർ​വ്വീ​സ് റോ​ഡും ത​ക​ർ​ന്ന​തോ​ടെ കോ​വി​ഡി​ന്‍റെ അ​ത്യാ​വ​ശ്യ​ങ്ങ​ളി​ൽ വാ​ഹ​ന യാ​ത്രി​ക​ർ ഏ​റെ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്. മേ​ൽ​പാ​ല​ത്തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ഭീ​മു​ക​ൾ ത​മ്മി​ൽ അ​ക​ന്ന് വ​ലി​യ വി​ട​വ് ഉ​ണ്ടാ​കു​ന്നു​ണ്ട്. ഒ​ര​ടി വ​രെ അ​ക​ല​ത്തി​ലാ​ണ് വി​ട​വു​ള​ള​ത്.

പാ​ല​ക്കാ​ട് ദി​ശ​യി​ലേ​ക്കു​ള്ള പാ​ത​യി​ലും ഇ​ത്ത​രം അ​പ​ക​ട വി​ട​വ് രൂ​പ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് അ​വി​ടെ ഇ​രു​ന്പ് പാ​ളി​ക​ൾ വെ​ച്ച് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ള​ള​ക്കെ​ട്ടി​ലാ​യി​രു​ന്ന ഇ​വി​ടു​ത്തെ ചെ​റി​യ അ​ടി​പ്പാ​ത ഒ​രാ​ഴ്ച മു​ന്പ് മെ​റ്റ​ലി​ട്ട് ഉ​യ​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​യും വീ​ണ്ടും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്.