മം​ഗ​ലം​ഡാ​മി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും
Sunday, May 16, 2021 1:50 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യാ​യ പൊ​ൻ​ക​ണ്ടം, ക​ട​പ്പാ​റ, പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​ന്പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും. പൊ​ൻ​ക​ണ്ടം ത​ന്പു​രാ​ട്ടി പാ​റ​യി​ൽ ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂര പ​റ​ന്ന് പോ​യി. വീ​ട്ടു​കാർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​റ​ക്ക​ൽ ബാ​ബു ജോ​സ​ഫി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഡാ​മി​നു സ​മീ​പ​മാ​യി​രു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ കാ​റ്റാ​യി​രു​ന്നു. വാ​ർ​ഡ് മെ​ന്പ​ർ ബീ​ന ഷാ​ജി, മു​ൻ മെ​ന്പ​ർ ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി. മേ​ഖ​ല​യി​ൽ നി​ര​വ​ധി റ​ബ​ർ മ​ര​ങ്ങ​ളു​ടെ കൊ​ന്പു​ക​ൾ ഒ​ടി​ഞ്ഞു വീ​ണു. വാ​ഴ​കൃ​ഷി​ക്കും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റി​ൽ കു​രു​മു​ള​ക് കൊ​ടി​ക​ളും ഒ​ടി​ഞ്ഞു ന​ശി​ച്ച​താ​യി കൊ​ട്ടാ​ര​ത്തി​ൽ ജെ​യിം​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് തു​ട​ങ്ങി​യ കാ​റ്റ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ശ​മി​ച്ച​ത്.
വൈ​കീ​ട്ടോ​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ വി​ണ്ടും ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​യി. ക​ന​ത്ത മ​ഴ​യി​ൽ കാ​ട്ടു​ചോ​ല​ക​ളും പു​ഴ​ക​ളും നി​റ​ഞ്ഞൊ​ഴു​കി. ക​ട​പ്പാ​റ ആ​ലി​ങ്ക​ൽ​വെ​ള്ള​ച്ചാ​ട്ടം സ​ജീ​വ​മാ​യി. മ​ര​ങ്ങ​ൾ ലൈ​നി​ൽ വീ​ണ് വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സപ്പെ​ട്ടു. മം​ഗ​ലം ഡാ​മി​ൽ ഇ​ന്ന​ലെ 65 എം​എം മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ്ണി​ടി​ച്ചി​ലും മ​ല​യി​ടി​ച്ചി​ലും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ർ​ന്ന് മ​ല​യോ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ണ്ട്. ഭീ​തി​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം മേ​ഖ​ല​യി​ലി​ല്ലെ​ന്ന് മം​ഗ​ലം​ഡാം വി​ല്ലേ​ജ് ഓ​ഫീ​സ​ർ രേ​ഖ പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം കൂ​ടി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മാ​റി താ​മ​സി​ക്ക​ൽ പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും ദു​ഷ്ക്ക​ര​മാ​ണ്. ഡാ​മി​ൽ ജ​ല​നി​ര​പ്പ് കൂ​ടി​യ​തോ​ടെ റി​സ​ർ​വോ​യ​റി​ലെ മ​ണ്ണ് നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്. മ​ഴ​യി​ൽ ചെ​ളി കൂ​ടി​യ​തു​മൂ​ലം ഡാ​മി​ലേ​ക്ക് ലോ​റി​ക​ൾ ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ല. പാ​ല​ക്കു​ഴി അ​ഞ്ചു മു​ക്കി​ൽ മ​രം ലൈ​നി​ൽ വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഓ​ടം​തോ​ട്,ചൂ​രു​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യി.