ജി​ല്ല​യി​ൽ നി​ല​വി​ൽ ഡാ​മു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല
Sunday, May 16, 2021 1:47 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ നി​ല​വി​ൽ ഡാ​മു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു. ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ​മാ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
നി​ല​വി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ലെ​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഡാം ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ഭീ​ഷ​ണി​യും നി​ല​വി​ലി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.