വേ​ന​ൽ​മ​ഴ പെ​യ്ത​തോ​ടെ പൊ​ടിവി​ത​യ്ക്കു തു​ട​ക്ക​ം
Saturday, May 15, 2021 12:39 AM IST
നെന്മാറ: വേ​ന​ൽ​മ​ഴ പെ​യ്ത​തോ​ടെ പൊ​ടി വി​ത​യ്ക്കു തു​ട​ക്ക​മാ​യി. അ​യി​ലൂ​ർ പു​ത്ത​ൻ​ത​റ , ക​രി​ങ്കു​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഒ​ന്നാം​വി​ള​യി​റ​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്.

പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പൊ​ടി​യി​ൽ വി​ത​ച്ച​ത്. ആ​ഴ്ച്ച​ക​ൾ​ക്കു മു​ന്പേ ചാ​ണ​ക​പ്പൊ​ട്ടി വി​ത​റി​യും ചു​ണ്ണാ​ന്പെ​റി​ഞ്ഞും നി​ല​മു​ഴു​തും വ​ര​ന്പു​ക​ളി​ലെ പു​ല്ലു​ക​ൾ ചെ​ത്തി മാ​റ്റി ക​ർ​ഷ​ക​ർ നി​ലം ഒ​രു​ക്കി​യി​രു​ന്നു.

ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഏ​റെ നാ​ൾ​ക്കു മു​ന്പു​ത​ന്നെ വി​ത​യ്ക്കു​ന്ന പ​തി​വു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ത​ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ മു​ള​ച്ചു വ​ള​രാ​ൻ ത​ട​സ​മാ​കു​ന്ന വ​ലി​യ​മ​ണ്‍​ക​ട്ട​ക​ൾ ഉ​ട​ച്ച് പാ​ക​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും കൃ​ഷി​യി​റ​ക്കു​ന്ന വി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​ട​വി​ട്ടു പെ​യ്യു​ന്ന മ​ഴ​യി​ൽ ക​ള ശ​ല്യം ശ​ക്ത​മാ​കു​മോ എ​ന്ന ഭീ​തി​യി​ൽ ചെ​റി​യ തോ​തി​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗ​വും ചെ​യ്യു​ന്നു​ണ്ട്. മൂ​പ്പു കു​റ​ഞ്ഞ വി​ത്തി​ന​മാ​യ ഉ​മ നെ​ൽ​വി​ത്തു​ക​ളാ​ണ് മി​ക്ക ക​ർ​ഷ​ക​രും വി​ത​യ്ക്കാ​ൻ ഉ​പ​യോ​ഗി​യ്ക്കു​ന്ന​ത്.