പാവപ്പെട്ടവർക്കു മരുന്നെത്തിക്കാൻ എം​പി​യു​ടെ കൈ​ത്താ​ങ്ങ്
Saturday, May 15, 2021 12:39 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ പാ​വ​പ്പെ​ട്ട​വ​രും ആ​ണെ​ങ്കി​ൽ ഒ​രു മാ​സ​ത്തെ മ​രു​ന്ന് പാ​ല​ക്കാ​ട് എം​പി ഓ​ഫീ​സ് മു​ഖേ​ന സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ർ 04912505377 എ​ന്ന എം​പി ഓ​ഫീ​സ് വാ​ട്സ്ആ​പ്പ് ന​ന്പ​റി​ലേ​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യും, രോ​ഗി​യു​ടെ പേ​രും അ​ഡ്ര​സ്‌​സും സ​ഹി​തം അ​യ​ക്കേ​ണ്ട​താ​ണ്.
മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​വാ​ൻ പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത് പേ​ര​ട​ങ്ങു​ന്ന സ​ന്ന​ദ്ധ സേ​ന​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​യാ​ണോ സാ​ന്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണോ എ​ന്ന പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് മാ​ന​ദ​ണ്ഡ​മെ​ന്ന് എം​പി പ​റ​ഞ്ഞു.
ന​മ്മു​ടെ നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ പാ​വ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളി​ൽ നി​ന്നും അ​വ​രെ കാ​ര​ക​യ​റ്റാ​നു​ള്ള ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് ഈ ​പ​ദ്ധ​തി ത​ന്‍റെ പാ​ർ​ലമെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.