വേ​ന​ൽ​മ​ഴ​; കാ​ട്ടു​ചോ​ല​ക​ൾ സജീവമായി
Saturday, May 8, 2021 11:00 PM IST
മം​ഗ​ലം​ഡാം: വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര​ങ്ങ​ളി​ലെ കാ​ട്ടു​ചോ​ല​ക​ളി​ൽ ചെ​റി​യ നീ​രൊ​ഴു​ക്ക് തു​ട​ങ്ങി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ല്ല മ​ഴ​യാ​ണ് ക​ട​പ്പാ​റ​യു​ടെ മ​ല​ന്പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന​ത്. മേ​യ് മാ​സം ആ​ദ്യ​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ മ​ഴ ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വ്വ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

കു​ടി​വെ​ള്ള​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കാ​റു​ള്ള ഈ ​സ​മ​യം തോ​ട്ടി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​ത് വി​സ്മ​യ കാ​ഴ്ച​ക​ളാ​യി മാ​റു​ന്നു​ണ്ട്. പാ​ലം പ​ണി ന​ട​ക്കു​ന്ന പോ​ത്തം​തോ​ട്ടി​ൽ വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്നു​ള്ള മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ തോ​ട് നി​റ​യു​ന്ന സ്ഥി​തി​യു​ണ്ടാ​യി. മ​ഴ ക​ന​ക്കും മു​ന്പേ ഇ​വി​ടെ പാ​ലം പ​ണി ക​ഴി​യ​ണം.

ഇ​ട​ക്കി​ടെ വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ കൃ​ഷി​പ​ണി​ക​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.​റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ റെ​യി​ൻ ഗാ​ർ​ഡ് സ്ഥാ​പി​ച്ച് ടാ​പ്പിം​ഗി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ത​കൃ​തി​യാ​ണ്. മ​ഴ​ക്കൊ​പ്പം ത​ളി​ക​ക​ല്ല്, കു​ഞ്ചി​യാ​ർ​പ്പ​തി ഭാ​ഗ​ത്ത് കാ​ട്ടാ​ന​കൂ​ട്ടം എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണി​പ്പോ​ൾ. കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ട്ട​മാ​ണ് മ​ല​യി​ൽ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളു​ടെ അ​തി​ർ​ത്തി വ​ഴി ക​റ​ങ്ങു​ന്ന​ത്.​ക​ഴി​ഞ്ഞ ദി​വ​സം ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലും ആ​ന​ക​ളെ​ത്തി. പ​ഴു​ത്ത ച​ക്ക തേ​ടി​യാ​ണ് ആ​ന​ക​ളെ​ത്തു​ന്ന​ത്.​

എ​ത്താ​വു​ന്ന ച​ക്ക​ക​ളെ​ല്ലാം തു​ന്പി​കൈ കൊ​ണ്ട് വ​ലി​ച്ചി​ട്ടാ​ണ് തീ​റ്റ​യാ​ക്കു​ന്ന​തെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു.​മു​ൻ​കാ​ലു​ക​ൾ മ​ര​ത്തി​ൽ വെ​ച്ച് ഉ​യ​ര​ത്തി​ലു​ള്ള ച​ക്ക​ക​ളും വ​ലി​ച്ചെ​ടു​ക്കും.
ഉ​ൾ​ക്കാ​ടു​ക​ളി​ൽ ക​ടു​വ ശ​ല്യ​മു​ള്ള​തി​നാ​ൽ കു​ട്ടി​ക​ളു​ള്ള ആ​ന കൂ​ട്ട​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലാ​ണ് ത​ങ്ങു​ക. ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​നാ​ണ് ജ​ന​ങ്ങ​ളോ​ടു​ള്ള ഈ ​അ​ടു​പ്പ​കൂ​ടു​ത​ൽ.