വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ലം വീ​ണ്ടും അ​ട​ച്ചു
Saturday, May 8, 2021 12:30 AM IST
വ​ട​ക്ക​ഞ്ചേ​രി: ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ലം വീ​ണ്ടും അ​ട​ച്ചു. മേ​ൽ​പ്പാ​ലം തു​റ​ന്ന് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് പാ​ലം വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ലൈ​നാ​ണ് ഇ​ന്ന​ലെ അ​ട​ച്ച​ത്.
അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​ണ് അ​ട​ച്ച​തെ​ന്ന് പ​റ​യു​ന്പോ​ഴും എ​ന്താ​ണ് വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കാ​നു​ള്ള കാ​ര​ണം ക​രാ​ർ ക​ന്പ​നി വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. ലൈ​റ്റ് സ്ഥാ​പി​ക്ക​ലാ​ണ് മേ​ൽ​പ്പാ​ല​ത്തി​ൽ ന​ട​ന്നി​രു​ന്ന​ത്.
അ​തേ സ​മ​യം, മേ​ൽ​പ്പാ​ല​ത്തി​ൽ വേ​ണൂ​സ് ഷോ​റു മി​ന​ടു​ത്ത് വി​ള്ള​ലും ത​ക​ർ​ച്ച​യും കാ​ണ​പ്പെ​ട്ട​താ​ണ് വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.​ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഭീ​മു​ക​ൾ അ​ക​ന്ന് നീ​ങ്ങി ഇ​രു​ഭാ​ഗ​ത്തെ ട്രാ​ക്കു​ക​ളി​ലും റി​പ്പ​യ​ർ പ​ണി​ക​ൾ ക​ഴി​ഞ്ഞു് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് തു​റ​ന്ന​ത്.​ മേ​ൽ​പ്പാ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കും മു​ന്പ് വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ഈ ​ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.
വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്കും നി​ർ​മ്മാ​ണ അ​പാ​ക​ത വ​ഴി​വെ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​ക​ളും ഉ​യ​രു​ന്നു​ണ്ട്.