ക​ണി​ച്ചി​പ​രു​ത​യി​ൽനി​ന്നും ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​നം അടുത്താഴ്ച്ച മുതൽ
Saturday, May 8, 2021 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന ഭീ​തി​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് അ​ടു​ത്താ​ഴ്ച മു​ത​ൽ മ​ല​യോ​ര മേ​ഖ​ല​യാ​യ ക​ണി​ച്ചി​പ​രു​ത​യി​ൽ നി​ന്നും ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​നം തു​ട​ങ്ങും. ഇ​തി​നാ​യി ട്ര​യ​ൽ റ​ണ്‍ ക​ഴി​ഞ്ഞ് ഉ​ല്പാ​ദ​ന​ത്തി​നാ​യി പ്ലാ​ന്‍റ് പൂ​ർ​ണ്ണ സ​ജ്ജ​മാ​ണെ​ന്ന് ഉ​ട​മ പീ​റ്റ​ർ സി.​മാ​ത്യു പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ മാ​ത്ര​മാ​ണ് ഇ​വി​ടെ ഉത്പാ​ദി​പ്പി​ക്കു​ന്ന​ത്. 99.99 ശ​ത​മാ​നം പ്യൂ​രി​റ്റി ഉ​റ​പ്പാ​ക്കി​യാ​ണ് ഉ​ത്പാ​ദ​നം.​ഓ​ക്സി​ജ​ൻ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള 20,000 ലി​റ്റ​റി​ന്‍റെ ര​ണ്ട് ടാ​ങ്കു​ക​ളു​ടെ നി​ർ​മ്മാ​ണ​വും പൂ​ർ​ത്തി​യാ​യി.​മ​ണി​ക്കൂ​റി​ൽ 250 ക്യു​ബി​ക് മീ​റ്റ​ർ വാ​ത​ക ഓ​ക്സി​ജ​നും 235 ലി​റ്റ​ർ ദ്ര​വ ഓ​ക്സി​ജ​നും ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം വെ​ച്ചി​ട്ടു​ള​ള​ത്. വ​ച​ന​ഗി​രി പ​ള്ളി​ക്കു മു​ന്നി​ലു​ള്ള പ്ലാ​ന്‍റ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.