മണ്ണാർക്കാട് ദേ​ശീ​യപാ​ത​യി​ൽ വീണ്ടും അ​പ​ക​ട പ​ര​ന്പ​ര
Saturday, May 8, 2021 12:27 AM IST
ക​ല്ല​ടി​ക്കോ​ട് : ദേ​ശീ​യ​പാ​ത ക​ല്ല​ടി​ക്കോ​ട് പാ​റോ​ക്കോ​ട് ദാ​റു​ൽ അ​മ​ൻ സ്കൂ​ളി​ന് മു​ൻ​വ​ശം ബ​സ്‌​സും ടെ​ന്പോ വാ​നും കൂ​ട്ടി​യി​ടി​ച്ചു .

ടെ​ന്പോ വാ​നി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു ഡ്രൈ​വ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​ത്ത​ത് ഭാ​ഗ്യ​മാ​യി. പെ​രി​ങ്ങോ​ട്ടു​കു​ർ​ശ്ശി​യി​ൽ നി​ന്നും വൈ​ക്കോ​ൽ ക​യ​റ്റി മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ടെ​ന്പോ​വാ​ൻ .എ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും പാ​ല​ക്കാ​ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്.

ഇ​രു വാ​ഹ​ന​ങ്ങ​ളും വേ​ഗ​ത കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.
ബ്രൈ​ക് ച​വി​ട്ടി​യ​തോ​ടെ വാ​ഹ​നം തെ​ന്നി​പ്പോ​യി ബ​സ്‌​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നെ​ന് ടെ​ന്പോ ഡ്രൈ​വ​ർ അ​ബ്ദു​ൾ ന​സീ​ർ പ​റ​ഞ്ഞു.

പ​ന​യം​പാ​ട​ത്തെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യി​ലാ​ണ് മ​റ്റൊ​രു​അ​പ​ക​ടം . മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും കോ​ഴി ലോ​ഡ് ഇ​റ​ക്കി തി​രി​ച്ചു വ​രു​ക​യാ​യി​രു​ന്ന ലോ​റി​യും ക​ല്ല​ടി​ക്കോ​ട് നി​ന്നും ക​രി​ന്പ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. ​ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ക​യാ​യി​രു​ന്ന ലോ​റി മ​ഴ​യി​ൽ നി​യ​ന്ത്ര​ണം വി​ടു​ക​യും ബ്രൈ​ക് ച​വി​ട്ടി​യ​തോ​ടെ എ​തി​ർ ദി​ശ​യി​ലേ​ക്കു തെ​ന്നി​മാ​റു​ക​യു​മാ​യി​രു​ന്നു ഇ​തി​നി​ടെ ലോ​റി​യു​ടെ പു​റ​കു​വ​ശം കാ​റി​ൽ ഇ​ടി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. കാ​റി​ൻ​റെ മു​ൻ​വ​ശം ത​ക​ർ​ന്നു.

ഈ ​അ​പ​ക​ട​ത്തി​ൻ​റെ തൊ​ട്ടു​താ​ഴെ മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു ക​റ​ങ്ങി​ത്തി​രി​ഞ്ഞ് റോ​ഡി​നു കു​റു​കെ നി​ന്നെ​ങ്കി​ലും മ​റ്റു അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

വി​യ​ക്കു​ർ​ശ്ശി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ കാ​റി​ലെ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
റോ​ഡി​ലെ നി​ർ​മ്മാ​ണ​ത്തി​ന്‍റെ അ​പാ​കം മൂ​ലം ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ മു​പ്പ​തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്.