കി​ണ​റ്റി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു വീ​ണ് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, May 7, 2021 10:18 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഒ​മ്മ​ല​യി​ൽ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ കി​ണ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞുവീ​ണ് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12:30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സു​ധാ​മ മാ​ഹ്തോ(24)​ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ അ​ത്ഭു​ത​ക​രാ​മ​യി ര​ക്ഷ​പ്പെ​ട്ടു.

റിം​ഗ് ഇ​റ​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ലെ ചെ​ളി നീ​ക്കു​ന്ന​ത്തി​നാ​യി ഇ​റ​ങ്ങി​യതാ​യി​രു​ന്നു സു​ധാ​മ മാ​ഹ്തോ. കി​ണ​റ്റി​ലേ​ക്കു കൂ​റ്റ​ൻക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു.​

അ​ഗ​ളി പോ​ലീ​സും മ​ണ്ണാ​ർ​ക്കാ​ടുനി​ന്ന് ഫ​യ​ർ ഫോ​ഴ്സും എ​ത്തി വൈ​കു​ന്നേ​രം അ​ഞ്ചുമ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​ഗ​ളി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി അ​ഗ​ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.​ എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തിയിരുന്നു.