വാ​ഹ​ന യാ​ത്രി​ക​ർ​ക്കു അ​പ​ക​ട​ക്കെണി​യാ​യി ദേ​ശീ​യപാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ
Thursday, May 6, 2021 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യപാ​ത നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​കെ​ണി​ക​ളാ​കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി​പാ​ത തു​ട​ങ്ങു​ന്ന വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ ത​ന്നെ അ​പാ​യ കു​രു​ക്കു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല.

ഒ​രു കു​റ​വു പ​രി​ഹ​രി​ക്കു​ന്പോ​ൾ പു​തി​യ പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കു​ന്നു എ​ന്ന നി​ല​യി​ലാ​ണ് ഇ​വി​ടു​ത്തെ സ്ഥി​തി.

വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങു​ന്ന അ​ടി​പ്പാ​ത​യി​ൽ മെ​റ്റ​ലി​ട്ട് ഉ​യ​ർ​ത്തി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ഇ​പ്പോ​ൾ അ​ടി​പ്പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം അ​ടി​പ്പാ​ത​യു​ടെ സ്ലാ​ബി​ൽ ത​ട്ടു​ക​യാ​ണ്.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ മെ​റ്റ​ലി​ട്ട് ഉ​യ​ർ​ത്തി​യ​പ്പോ​ൾ അ​ടി​പ്പാ​ത​യു​ടെ ഉ​യ​രും കു​റ​ഞ്ഞ​താ​ണ് പു​തി​യ അ​പാ​ക​ത​യാ​കു​ന്ന​ത്.

നേ​ര​ത്തെ ക​ട​ന്നു പോ​യി​രു​ന്ന പ​ല വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല.

അ​ടി​പ്പാ​ത​യി​ൽ ക​ട​ന്ന് മ​റു​ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ ഉ​ള്ളി​ൽ കു​ടു​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്.

ട്രാ​വ​ല​ർ പോ​ലെ ബോ​ഡി ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ടി​പ്പാ​ത വ​ഴി പോ​കു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണം.
അ​ത​ല്ലെ​ങ്കി​ൽ കു​ടു​ക്കി​ൽ​പ്പെ​ടും. ബ​സു​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ 70 മീ​റ്റ​ർ മാ​റി കെഎസ്ആ​ർ​ടി​സി ഡി​പ്പോ വ​ഴി​യി​ൽ മ​റ്റൊ​രു വ​ലി​യ അ​ണ്ട​ർ​പാ​സു​ണ്ട്.

റോ​യ​ൽ ജം​ഗ്ഷ​നി​ൽ ത​ന്നെ സ​ർ​വീ​സ് റോ​ഡി​ലാ​ണ് മ​റ്റൊ​രു അ​പ​ക​ട​കെ​ണി​യു​ള്ള​ത്. പാ​ല​ക്കാ​ട് നി​ന്നും നാ​ല് വ​രി​പ്പാ​ത ക​ഴി​ഞ്ഞ് സ​ർ​വീ​സ് റോ​ഡി​ലാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് നി​ൽ​ക്കു​ന്ന​ത്.

പോ​സ്റ്റ് ടാ​ർ റോ​ഡി​ലേ​ക്ക് നീ​ങ്ങി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ ഇ​ടു​ങ്ങി​യ സ്ഥി​തി​യാ​ണ്. അ​ഴു​ക്കു​ചാ​ലു​ക​ൾ​ക്ക് പ​ല​യി​ട​ത്തും സ്ലാ​ബു​ക​ളി​ല്ലാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത​യു​ണ്ട്.

ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ പോ​കു​ന്ന​ത്. സ്ലാ​ബു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​തു വ​ഴി പോ​കു​ന്പോ​ൾ ക​ടു​ത്ത ദു​ർ​ഗ​ന്ധ​വു​മു​ണ്ട്.

വെ​ള്ള​മി​ല്ലാ​ത്ത അ​ഴു​ക്കു​ചാ​ലു​ക​ൾ തെ​രു​വു​നാ​യ്ക്ക​ളും താ​വ​ള​മാ​ക്കു​ന്നു​ണ്ട്.