ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കു സം​ഭാ​വ​ന ന​ൽ​കി ഒ​റ്റ​പ്പാ​ലം കോ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക്
Wednesday, May 5, 2021 11:13 PM IST
ഒ​റ്റ​പ്പാ​ലം : ഒ​റ്റ​പ്പാ​ലം കോ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് 12,32,000 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ന​ൽ​കി. ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും വി​ഹി​ത​മു​ൾ​പ്പ​ടെ​യു​ള്ള​താ​ണ് സം​ഭാ​വ​ന. ഒ​റ്റ​പ്പാ​ല​ത്തെ നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ.​കെ.​പ്രേം​കു​മാ​ർ ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഐ.​എം.​സ​തീ​ശ​നി​ൽ നി​ന്ന് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. ഒ​റ്റ​പ്പാ​ലം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) സി.​വി​മ​ല, ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം.​ദേ​വ​ദാ​സ്, ബാ​ങ്ക് സി​ഇ​ഒ കെ.​പി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എം.​ജ​യ്കി​ഷ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.