കോ​വി​ഡ് വ്യാ​പ​ന​ം: കെ​ട്ടി​ടനി​ർ​മാ​ണ മേ​ഖ​ല വീ​ണ്ടും പ്ര​തി​സ​ന്ധി​യിൽ
Wednesday, May 5, 2021 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. നി​ർ​മ്മാ​ണ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പ​ണി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രെ വ​ഴി​ക്ക് വെ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു പി​ഴ ചു​മ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഒ​രാ​ഴ്ച പ​ണി​ക്ക് പോ​കാ​തെ വീ​ട്ടി​ൽ ഇ​രു​ന്നാ​ൽ ചി​കി​ത്സ​ക​ളും മ​റ്റു നി​ത്യ ചെ​ല​വു​ക​ൾ​ക്കും വ​ഴി​യി​ല്ലാ​താ​കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.​
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​ക്ക് പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ത​ട​യു​ക​യാ​ണ്.​
വ​ള​രെ പ​രു​ഷമാ​യി ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കും വി​ധ​മു​ള്ള പെ​രു​മാ​റ്റ​ങ്ങ​ളും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. എ​ന്നാ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
​മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ പൂ​ർ​ത്തി​യാ​ക്കേ​ണ്ട വീ​ട് നി​ർ​മാ​ണം പോ​ലെ നി​ര​വ​ധി നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങി സ്തം​ഭി​ക്കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. സ​ത്യ​വാ​ങ്ങ്മൂ​ലം കൈ​വ​ശ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ത​ട​ഞ്ഞു തി​രി​ച്ച​യ​ക്കു​ന്ന ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.