മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ മു​ൻ​നി​ര പോ​രാ​ളി​ക​ളെന്നു സ്റ്റാ​ലി​ൻ
Wednesday, May 5, 2021 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജീ​വ​ൻ പ​ണ​യം വെ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി ക​രു​തു​ന്ന​താ​യി നിയുക്ത മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ ഉ​ട​ന​ടി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നും, പ​ല​വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്നു. അ​തി​നാ​യി നി​ര​ന്ത​ര പ​രി​ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ത​ങ്ങ​ളു​ടെ ജീ​വ​ൻ തു​ച്ഛ​മാ​യി ക​രു​തി ജോ​ലി ചെ​യ്യു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ത​മി​ഴ്നാ​ട്ടി​ലെ മു​ൻ​നി​ര ഫീ​ൽ​ഡ് വ​ർ​ക്ക​ർ​മാ​രാ​യി ക​രു​തു​ന്ന​താ​ണ്. പ​ത്രം,ടി​വി, റേ​ഡി​യോ എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ​വ​രും ഈ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ഇ​വ​ർ​ക്കാ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​മെന്നും പറഞ്ഞു.
നി​വേ​ദ​നം ന​ൽ​കി
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​ർ സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര്യ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ൾ അ​ധി​കാ​രി ടെ​ക്നോ​ള​ജി​യു​ടെ സ​ഹാ​യ​ത്താ​ൽ മാ​റ്റി​യി​രി​ക്കാം എ​ന്ന​തി​നാ​ൽ 100 വി​വി​പാ​റ്റു​ക​ളി​ലെ വോ​ട്ടു​ക​ൾ വീ​ണ്ടും എ​ണ്ണി സ​ത്യ​സ​ന്ധ​മാ​യ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​രാ​തി ന​ൽ​കി​യ​ത്.
പോ​ലീ​സ് കേ​സെ​ടു​ത്തു
കോ​യ​ന്പ​ത്തൂ​ർ : ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് ഞാ​യ​റാ​ഴ്ച്ച ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ 30 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വി​ൻ​സെ​ന്‍റ് റോ​ഡ്, ടൗ​ണ്‍ ഹാ​ൾ മ​ണി​ക്കൂ​ണ്ഡ്, മേ​ട്ടൂ​ർ, മാ​കാ​ളി​യ​മ്മ​ൻ കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള 30 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് .
പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​വ​ർ​ക്കാ​യി പെ​രി​യ നാ​യ്ക്ക​ൻ പാ​ള​യം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ മ​ദ​ൻ കു​മാ​ർ എ​ന്ന​യാ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ശ്വി​ൻ,സൂ​ര്യ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ട്ടേ​റ്റ നി​ല​യി​ൽ മ​ദ​ൻ കു​മാ​റി ഗ​വ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.