തെ​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​ പാതിവഴിയിൽ‌
Wednesday, May 5, 2021 12:35 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​ക്കും തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​മാ​യി സ​ന്പൂ​ർ​ണ്ണ കു​ടി​വെ​ള്ളം ല​ക്ഷ്യം വെ​ച്ച് ആ​രം​ഭി​ച്ച പ​ദ്ധ​തി​ പാ​തി​വ​ഴി​യി​ൽ്.
പ​ദ്ധ​തി​യു​ടെ പ​ന്പ് ഹൗ​സ് കു​ന്തി​പ്പു​ഴ​യോ​ര​ത്താ​ണ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ പ​ദ്ധ​തി ല​ക്ഷ്യം വെ​ക്കു​ന്ന വെ​ള്ള​ത്തി​ന് ക്ഷാ​മ​മി​ല്ല. എ​ന്നാ​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വൈ​കു​ന്ന​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത് തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രാ​ണ്.
പു​തി​യ പ​ന്പ് ഹൗ​സി​ൽ നി​ന്നും പ​ഴ​യ മ​ണ്ണാ​ർ​ക്കാ​ട് മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ച്ച് പ​ഴ​യ​തു​പോ​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റ് ഗു​ണ​മൊ​ന്നും പു​തി​യ പ​ദ്ധ​തി കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.
തെ​ങ്ക​ര​യി​ലും ശി​വ​ൻ​കു​ന്നും നാ​യാ​ടി​ക്കു​ന്നും ജ​ല​സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ക്ക​ണം. തു​ട​ർ​ന്ന് പ​ന്പ് ഹൗ​സി​ൽ നി​ന്നും ഈ ​ജ​ല​സം​ഭ​ര​ണി​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്ക​ണം. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്കു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ണം. ഇ​ത് പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​ണ്.
എ​ന്നാ​ൽ ഈ ​പ്ര​വൃ​ത്തി​ക​ൾ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി.