നിയന്ത്രണം: പാ​ല​ക്കാ​ട് ന​ഗ​ര​വും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളും ശാ​ന്തം
Tuesday, May 4, 2021 11:03 PM IST
പാ​ല​ക്കാ​ട്: ഇന്നലെ ആ​രം​ഭി​ച്ച ക​ർ​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണ നി​ബ​ന്ധ​ന​ക​ള​നു​സ​രി​ച്ച് ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലും ശാ​ന്ത​ത. ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. അ​ത്യാ​വ​ശ്യ ക​ട​ക​ൾ മാ​ത്ര​മേ തു​റ​ന്നു​ള്ളു. എ​ങ്കി​ലും ഉ​ച്ച​യോ​ടെ അ​വ​യി​ൽ പ​ല​തും അ​ട​ച്ചു. അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടിയിരുന്നു. ചി​ല ബ​സു​ക​ൾ ഓ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ല​തി​ലും ഒ​ന്നോ ര​ണ്ടോ യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണുണ്ടാ യിരുന്നത്.
ഓ​ട്ടോ​ക​ൾ സ്റ്റാ​ന്‍റി​ൽ കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഓ​ട്ടം വി​ളി​ക്കാ​ൻ യാ​ത്ര​ക്കാ​രി​ല്ലെ​ന്നും കാ​ത്തു കി​ട​പ്പ് ബോ​റ​ടി​ക്കു​ക​യാ​ണെ​ന്നും സ്റ്റാ​ന്‍റി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.
ലോ​ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന തി​ര​ക്കു​ണ്ടാ​യ​ത് റോ​ബി​ൻ​സ​ൻ റോ​ഡി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ ലാ​ബ് ഈ ​റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടേ​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളും കു​ടി ആ​യ​പ്പോ​ഴാ​ണ് ഈ ​റോ​ഡി​ൽ അ​ൽ​പ​മെ​ങ്കി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്.