വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ യോ​ഗ​ങ്ങ​ളി​ലേ​ക്കു മു​ന്ന​ണി​ക​ൾ
Tuesday, May 4, 2021 12:13 AM IST
ഒ​റ്റ​പ്പാ​ലം: ജ​യ​പ​രാ​ജ​യ​ങ്ങ​ളു​ടെ​യും വോ​ട്ടു​ചോ​ർ​ച്ച​യു​ടെ​യും കാ​ര​ണ​ങ്ങ​ള​ന്വേഷി​ച്ച് മു​ന്ന​ണി​ക​ൾ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ യോ​ഗ​ങ്ങ​ളി​ലേ​ക്ക്.
ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ദ്ദേ​ശി​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​നെ കു​റി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലു​ണ്ടാ​യ നേ​ട്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ ഘ​ട​ക​ങ്ങ​ളും ഇ​വ​ർ പ​രി​ശോ​ധി​ക്കും.
കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മു​ള്ള മു​ന്നേ​റ്റ​വും ലീ​ഡും ല​ഭി​ക്കാ​തെ പോ​യ​തി​നെ കു​റി​ച്ചും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. ബൂ​ത്തു​ക​ളി​ൽ നി​ന്ന് കീ​ഴ്ഘ​ട​ങ്ങ​ൾ ത​യ്യാ​റാ​ക്കി ന​ൽ​കി​യ വോ​ട്ടി​നേ​ക്കാ​ൾ കൂ​ടു​ത​ൽ നേ​ട്ടം കൈ​വ​രി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​നു​കൂ​ല​മാ​യി തീ​ർ​ന്ന ഘ​ട​ക​ങ്ങ​ളും വി​ല​യി​രു​ത്ത​പ്പെ​ടും. ഇ​തി​നാ​യി ബൂ​ത്തു​ക​ളി​ൽ ത​ന്നെ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളും.
വി​ല​യി​രു​ത്ത​ലു​ക​ളും ന​ട​ത്തും. അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ൾ നി​ര​വ​ധി ഉ​ണ്ടാ​യി​ട്ടും ഒ​ന്നാ​മ​തെ​ത്താ​ൻ ക​ഴി​യാ​തെ പോ​യ ബൂ​ത്തു​ക​ളി​ൽ സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്താ​നാ​ണ് സി​പി​എം തീ​രു​മാ​നം.
ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ മേ​ൽ​ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ർ സം​ബ​ന്ധി​ക്കും. ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ൽ​ഘ​ട​ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും പാ​ളി​ച്ച​ക​ൾ ക​ണ്ടെ​ത്തി തി​രു​ത്ത​ലു​ക​ൾ ന​ട​ത്തി മു​ന്പോ​ട്ടു പോ​കാ​നു​മാ​ണ് തീ​രു​മാ​നം.
പ്രാ​ദേ​ശി​ക​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ഷ്ട​പ്പെ​ട്ട ജ​ന​കീ​യാ​ടി​ത്ത​റ ഇ​ത്ത​വ​ണ വീ​ണ്ടെ​ടു​ക്കാ​നാ​യ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പൊ​തു​വാ​യ വി​ല​യി​രു​ത്ത​ൽ.
തൃ​ത്താ​ല, പ​ട്ടാ​ന്പി, ഷൊ​ർ​ണൂ​ർ, കോ​ങ്ങാ​ട് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ഇ​ത്ത​വ​ണ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യാ​ണ് മേ​ൽ പ​റ​ഞ്ഞ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​പാ​ടെ​ടു​ത്ത​തെ​ന്നും സി​പി​എം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.
2016ൽ ​ല​ഭി​ച്ച ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ ഇ​ത്ത​വ​ണ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട് കൂ​ടി​യ​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
ഇ​പ്പോ​ഴു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യ​ത്തെ ഇ​തേ രൂ​പ​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വും ഇ​നി മു​ത​ൽ സി​പി​എം ശ്ര​ദ്ധി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.
തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ല​ട​ക്കം പു​റ​കോ​ട്ടു പോ​വു​ക​യും വോ​ട്ട് കു​റ​യു​ക​യും ചെ​യ്ത മ​ണ്ഡ​ല​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്താ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വ​വും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. തൃ​ത്താ​ല​യി​ൽ വി.​ടി.​ബ​ൽ​റാം പ​രാ​ജ​യ​പ്പെ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദ​മാ​യി പ​ഠി​ക്കാ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​ന്നെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വോ​ട്ട് ചോ​ർ​ച്ച​യെ കു​റി​ച്ച് ഗൗ​ര​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് നേ​തൃ​ത്വ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​സ​രി​ൻ ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളു​ടെ​യും ജി​ല്ലാ യു​ഡി​എ​ഫ് ഘ​ട​ക​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ.
പ്ര​ച​ര​ണ രം​ഗ​ത്ത് വ്യ​ക്ത​മാ​യ മേ​ൽ​കോ​യ്മ തു​ട​ക്കം മു​ത​ൽ ത​ന്നെ സ​രി​ൻ നേ​ടി​യി​രു​ന്നു.
പ്ര​വ​ർ​ത്ത​ന മി​ക​വു കൂ​ടി ഇ​തി​നൊ​പ്പം ഉ​ണ്ടാ​യ​തോ​ടെ ചു​രു​ങ്ങി​യ വോ​ട്ടി​നെ​ങ്കി​ലും ഒ​റ്റ​പ്പാ​ല​ത്ത് സ​രി​ൻ ജ​യി​ക്കു​മെ​ന്ന പ്ര​തീ​തി​യു​ണ്ടാ​യി​രു​ന്നു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ പോ​ലും ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​സ്ലിം ലീ​ഗി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​വും സി​വി​ൽ സ​ർ​വ്വീ​സി​ൽ നി​ന്നും സ്വ​യം വി​ര​മി​ച്ച
ചെ​റു​പ്പ​ക്കാ​ര​നാ​യ ഡോ​ക്ട​റെ​ന്ന പ്ര​ശ​സ്തി​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​വും വോ​ട്ടാ​യി മാ​റു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വ​വും കോ​ണ്‍​ഗ്ര​സ് ഘ​ട​ക​ങ്ങ​ളും ഉ​റ​ച്ചു വി​ശ്വ​സി​ച്ചി​രു​ന്നു.
തി​ള​ക്ക​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം സ​രി​ൻ കാ​ഴ്ച്ച​വെ​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 59707 വോ​ട്ടു​ക​ൾ നേ​ടാ​നും ഇ​ദ്ദേ​ഹ​ത്തി​നാ​യി. ക​ഴി​ഞ്ഞ ത​വ​ണ അ​ന്പ​ത്തി​ഒ​ന്നാ​യി​രം വോ​ട്ടാ​ണ് യു​ഡി​എ​ഫി​ന് ഇ​വി​ടെ ല​ഭി​ച്ച​ത്. തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ​യും സ്ഥി​തി ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മ​ല്ല.
പ​ട്ടാ​ന്പി​യി​ലെ പ​രാ​ജ​യ​വും യു​ഡി​എ​ഫ് ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യും. കോ​ങ്ങാ​ട് നേ​രി​ട്ട വ​ലി​യ തി​രി​ച്ച​ടി​യും വി​ല​യി​രു​ത്ത​പ്പെ​ടും. ഒ​റ്റ​പ്പാ​ല​മ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട് കു​റ​ഞ്ഞ​ത​ക്കെ​മു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ബി​ജെ​പി​യും ഗൗ​ര​വ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.
പാ​ർ​ട്ടി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഒ​റ്റ​പ്പാ​ലം. ര​ണ്ടാ​യി​ര​ത്തി​ന് പു​റ​ത്ത് വോ​ട്ടാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യ്ക്ക് കു​റ​ഞ്ഞ​ത്. തൃ​ത്താ​ല, പ​ട്ടാ​ന്പി, മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യി. ഷൊ​ർ​ണു​ർ ,കോ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നേ​റ്റം ന​ട​ത്താ​നാ​യാ​തും ഇ​തി​ലേ​ക്ക് ന​യി​ച്ച ഘ​ട​ക​ങ്ങ​ളെ കു​റി​ച്ചും പാ​ർ​ട്ടി സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തും. പ​ഞ്ചാ​യ​ത്ത്,നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​വും വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​ക.