അ​റ​സ്റ്റു ചെ​യ്തു
Sunday, April 18, 2021 12:38 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ശ​ര​വ​ണാം​പ്പ​ട്ടി ല​ക്ഷ്മി ന​ഗ​ർ കു​മ​ര​വേ​ൽ (32) ആ​ണ് സ​ഹോ​ദ​ര​ൻ ശ​ക്തി​വേ​ലി​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

പെ​യി​ന്‍റ​റാ​യ കു​മ​ര​വേ​ൽ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ഗ്യാ​സ് ക​ണ​ക്ഷ​ൻ ത​ന്‍റെ പേ​രി​ലേ​ക്കു​മാ​റ്റാ​നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സി​ന്ധു​വി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സി​ന്ധു​വി​നെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​മ​ര​വേ​ലി​നെ ശ​ര​വ​ണാം​പ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം മു​ൻ​പ് പി​താ​വ് കൃ​ഷ്ണ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന കു​മ​ര​വേ​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.